APP DOWNLOAD

TRENDING

തലശ്ശേരി കല്ലിക്കണ്ടി കടവത്തൂര്‍ പുഴയില്‍ വഴുതി വീണ ആളെ ഇന്നും കണ്ടെത്താനായില്ല; തിരച്ചില്‍ തുടങ്ങിയിട്ട് ഇന്നേക്ക് മൂന്ന് ദിവസം നീളുന്നു; കനത്ത മഴയും വെള്ളത്തിന്റെ കുത്തൊഴുക്കും കൈതക്കാടുകളും തിരച്ചിലിന് തടസ്സം


തലശ്ശേരി: നിറഞ്ഞൊഴുകുന്ന കല്ലിക്കണ്ടി കടവത്തൂര്‍ പുഴയില്‍ തെണ്ടപ്പറമ്പിനു സമീപം പൊങ്ങോട് പൊയില്‍ താഴെ കടവില്‍ നിന്നും വഴുതി വീണ കൊല്ലം കരുനാഗപ്പള്ളി സ്വദേശി പ്രസാദ് എന്ന പ്രകാശി (40) നെ ഇന്നും കണ്ടെത്താനായില്ല. വ്യാഴാഴ്ച വൈകിട്ടാണ് പ്രകാശ് കാല്‍ വഴുതി പുഴയില്‍ വീണത്.
മൂന്നാം ദിവസമാണ് ഇന്ന് തിരച്ചില്‍. ഇന്ന് രാവിലെ മുതല്‍ അഗ്നിശമന സേനയും നാട്ടുകാരും കണ്ണൂരില്‍ നിന്നെത്തിയ ദുരന്തനിവാരണ സേനയും തെരച്ചില്‍ നടത്തിയെങ്കിലും പ്രകാശിനെ കണ്ടെത്താന്‍ കഴിഞ്ഞില്ല. കനത്ത മഴയും വെള്ളത്തിന്റെ കുത്തൊഴുക്കും കൈതക്കാടുകളും തിരച്ചലിന് തടസം സൃഷ്ടിച്ചതിനാല്‍ ഇന്നലെ വൈകുന്നേരത്തോടെ തിരച്ചില്‍ നിര്‍ത്തിവെക്കുകയായിരുന്നു. കടവത്തൂരില്‍ തേപ്പ് തൊഴിലാളിയായി ജോലി ചെയ്ത് കടവിനു സമീപം തന്നെയുള്ള ക്വാര്‍ട്ടേര്‍ഴ്സില്‍ കുടുംബസമേതം താമസിക്കുകയായിരുന്നു. കൊല്ലം കരുനാഗപ്പള്ളി സ്വദേശി പ്രസാദ് ജോലി കഴിഞ്ഞ് കൂട്ടുകാരനൊപ്പം നടന്നു വരുമ്പോള്‍ കാല്‍ തെറ്റി പ്രകാശ് പുഴയില്‍ വീഴുകയായിരുന്നു.

No comments