APP DOWNLOAD

TRENDING

ചപ്പാരപ്പടവില്‍ ലീഗ് പ്രവര്‍ത്തകര്‍ തമ്മിലുള്ള സംഘര്‍ഷം തുടരുന്നു;സഹായി ഓഫീസിന് നേരെ അക്രമം



 https://play.google.com/store/apps/details?id=com.TaliparambaNews

തളിപ്പറമ്പ്: ചപ്പാരപ്പടവില്‍ ലീഗ് പ്രവര്‍ത്തകര്‍ തമ്മിലുള്ള സംഘര്‍ഷം തുടരുന്നു. ഉമ്മര്‍ഹാജി പ്രസിഡന്റായി പ്രവര്‍ത്തിക്കുന്ന സഹായി ഓഫീസ് ഇന്ന് പുലര്‍ച്ചെ ഒരു സംഘം ആളുകള്‍ അടിച്ചുതകര്‍ത്തു. ക്ലബ്ബിനകത്ത് ഉണ്ടായിരുന്ന ഫര്‍ണിച്ചറുകള്‍ പുറത്തേക്ക് വലിച്ചെറിഞ്ഞു. കഴിഞ്ഞ ദിവസം ഇരു വിഭാഗങ്ങളും തമ്മില്‍ നടന്ന സംഘര്‍ഷത്തില്‍ രണ്ടുപേര്‍ക്ക് പരിക്കേറ്റിരുന്നു. ഈ കേസില്‍ 15 പേര്‍ക്കെതിരെ തളിപ്പറമ്പ് പോലീസ് കേസെടുത്തിരുന്നു. ഇന്നലെ പോലീസ് വിളിച്ചുചേര്‍ത്ത യോഗത്തില്‍ ഇരു വിഭാഗവും രമ്യതയില്‍ പോകാന്‍ തീരുമാനിച്ചിരുന്നുവെങ്കിലും അത് ലംഘിച്ചുകൊണ്ടാണ് ഇന്ന് പുലര്‍ച്ചെ അക്രമം നടന്നത്. സമസ്ത ചേളാരി വിഭാഗം നേതാവ് മാണിയൂര് അഹമ്മദ് മുസലിയാര്‍ ഗ്രൂപ്പിന്റെ മേല്‍നോട്ടത്തിലുള്ള സഹായി സാധു സംരക്ഷണ സംഘത്തിന്റെ.ഓഫീസാണ് എതിര്‍വിഭാഗം അക്രമിച്ചതെന്ന് പോലീസ് പറഞ്ഞു.

No comments