കാലവർഷക്കെടുതി; നാളെയും ചിലയിടങ്ങളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി; സർവകലാശാല പരീക്ഷകളും മാറ്റി
കൊച്ചി: കാലവര്‍ഷം ശക്തമായി തുടരുന്ന സാഹചര്യത്തിൽ ആലപ്പുഴ ജില്ലയിലെ കുട്ടനാട്, ചെങ്ങന്നൂര്‍ താലൂക്കുകളിലെ പ്രൊപഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ചേര്‍ത്തല, അമ്പലപ്പുഴ, കാര്‍ത്തികപ്പള്ളി, മാവേലിക്കര താലൂക്കുകളിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും കളക്ടർ നാളെ അവധി പ്രഖ്യാപിച്ചു.
കോട്ടയം ജില്ലയിൽ കോട്ടയം, വൈക്കം താലൂക്കുകളിലെയും ചങ്ങനാശേരി നഗരസഭ, കുറിച്ചി, മാടപ്പള്ളി, പായിപ്പാട്, തൃക്കൊടിത്താനം, വാഴപ്പള്ളി പഞ്ചായത്തുകളിലെയും മീനച്ചിൽ താലൂക്കിലെ മുത്തോലി, കിടങ്ങൂർ പഞ്ചായത്തുകളിലെയും പ്രഫഷണൽ കോളജ് ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അങ്കണവാടികള്‍ക്കും കലക്ടർ നാളെ അവധി പ്രഖ്യാപിച്ചു. മറ്റൊരു ദിവസം പ്രവര്‍ത്തി ദിവസമായിരിക്കും.
കനത്തമഴയെ തുടര്‍ന്നു പത്തനംതിട്ട ജില്ലയിലെ തിരുവല്ല താലൂക്കിലെ പ്രഫഷനല്‍ കോളജുകള്‍ ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലയിലെ ദുരിതാശ്വാസ ക്യാംപുകൾ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്കും നാളെ ജില്ലാ കലക്ടര്‍ അവധി പ്രഖ്യാപിച്ചു.
അതേസമയം, എംജി സർവകലാശാല 19, 20 തീയതികളിൽ നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. മഴ കാരണം തിങ്കളാഴ്ച മുതൽ എംജി സർവകലാശാല പരീക്ഷകൾ മാറ്റിവച്ചിരുന്നു. മാറ്റിയ പരീക്ഷകൾ എന്നു നടത്തുമെന്നു അറിയിച്ചിട്ടില്ല.



No comments