മുഖ്യമന്ത്രിയുടെ ചിത്രം മോർഫ് ചെയ്ത് അപമാനിച്ച സംഭവം: മട്ടന്നൂരിലെ മുസ്ലിം ലീഗ് നേതാവും യൂത്ത് കോൺഗ്രസ് നേതാവും അറസ്റ്റിൽ
പിണറായി :പിണറായിൽ പുതിയതായി അനുവദിച്ച പോലീസ് സ്റ്റേഷൻ ഉദ്ഘാടനം ചെയ്തശേഷം മുഖ്യമന്ത്രി പിണറായി വിജയൻ സ്റ്റേഷനിലെ ജനറൽ ഡയറിയിൽ എഴുതുന്ന ചിത്രം മോർഫ് ചെയ്ത് ഡി.ജി പി. ലോകനാഥ് ബെഹ്റ ഉൾപ്പടെയുള്ള ഉന്നത പോലിസ് ഉദ്യോഗസ്ഥരെ മുന്നിൽ നിർത്തി മേശയിലെ വാഴയിലയിൽ സദ്യ ഉണ്ണുന്നതായി ചിത്രീകരിച്ച് വാട്സപിൽ ദ്യശ്യങ്ങളായും ശബ്ദ സന്ദേശങ്ങളായും പ്രചരിപിച്ച സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിൽ.. മട്ടന്നൂരിലെ മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി വി.എൻ മുഹമ്മദ് (44) ,മട്ടന്നൂരിലെ യൂത്ത് കോൺഗ്രസ് നേതാവ് ഏലിയാസ് ലാലു എന്ന കെ.മനീഷ് (40) അഞ്ചര കണ്ടി പനയത്താംപറമ്പിലെ കെ.സജിത്ത് കുമാർ (40)എന്നിവരെയാണ് വാട്ട്സപ്പിൽ ദൃശ്യം കൈമാറിയതിന് പിണറായി പ്രിൻസിപ്പൽ എസ്.ഐ എ.വി ദിനേശൻ അറസ്റ്റ് ചെയ്തത്.ഈ സംഭവത്തിലെ സൂത്രധാരൻ ബാഗ്ലൂരിലെക്ക് കടന്നതായാണ് സൂചന. ഇയാളെ കണ്ടെത്താനുള്ള ശ്രമം ഊർജ്ജിതമാക്കിയിട്ടുണ്ട്.കഴിഞ്ഞ ദിവസങ്ങളിൽ നിരവധി പേരെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്തിരുന്നു. ഇതിൽ വാട്ട്സപ്പ് സന്ദേശം ലഭിച്ച മട്ടന്നൂർ ചാവശ്ശേരിയിലെ മാധ്യമ പ്രവർത്തകൻ അഡ്മിനായ ഗ്രൂപ്പ് പോലിസ് പരിശോധിക്കുകയും ഇയാളെ ചോദ്യം ചെയ്യുകയുംചെയ്തതിൽ നിന്നാണ് പ്രതികളിലെക്ക് അന്വേക്ഷണം എത്തിയത്



No comments