APP DOWNLOAD

TRENDING

മത്സരയോട്ടം ഇരിട്ടിയിൽ രണ്ട് ബസ്സുകൾ പോലീസ് പിടികൂടി


ഇരിട്ടി: നിറയെ യാത്രക്കാരുമായി അപകടകരമാം വിധം അമിത വേഗതയിൽ മത്സരയോട്ടം നടത്തിയ രണ്ട് സ്വകാര്യ ബസ്സുകൾ പോലീസ് പിടികൂടി ഇരിട്ടിയിൽ നിന്നും പേരാവൂർ ഭാഗത്തേക്ക് പുറപ്പെട്ട രണ്ട് സ്വകാര്യ ബസ്സുകളെയാണ് കാക്കയങ്ങാടു വെച്ച് മുഴക്കുന്ന് പോലീസ് പിടികൂടിയത് ഇന്നു രാവിലെയായിരുന്നു സംഭവം വിദ്യാർത്ഥികളും സ്ത്രീകളും കുട്ടികളുമടക്കം നിറയെ യാത്രക്കാരുമായി ഇരിട്ടിയിൽ നിന്നും പുറപ്പെട്ട കൊട്ടിയൂരുവരെ സർവ്വീസ് നടത്തുന്ന മാക്സ് ബസ്സും പേരാവൂർ വരെ സർവ്വീസ് നടത്തുന്ന നീലാംബരി ബസ്സുമാണ് അമിത വേഗതയെ തുടർന്ന് പോലീസ് പിടികൂടിയത് . ഇരിട്ടി ടൗൺ മുതൽ കാക്കയങ്ങാടു വരെ ഇരു ബസ്സ് ഡ്രൈവർമാരും യാത്രക്കാരുടെ സുരക്ഷ പോലും ഗൗനിക്കാതെ അപകടകരമാം വിധം അമിതവേഗതയിൽ  മത്സരപാച്ചിൽ നടത്തുകയായിരുന്നു. ബസ് യാത്രികരിലൊരാൾ മൊബൈൽ ഫോണിൽ പോലിസ് സ്റ്റേഷനിൽ വിവരമറിയിച്ചതിനെ തുടർന്നാണ് മുഴക്കുന്ന് എസ്.ഐ.വിeജഷ് കാക്കയങ്ങാട് ടൗണിൽ വെച്ച് ഇരുബസ്സുകളും പിടികൂടിയത്. അലഷ്യമായി അമിത വേഗതയിൽ വാഹനമോടിച്ചെന്ന വകുപ്പിൽ ഇരു ഡ്രൈവർമാർക്കെതിരെയും കേസ് എടുത്ത ശേഷം യാത്രക്കാരെ ലക്ഷ്യ സ്ഥാനത്തിറക്കിയ ശേഷം ബസ്സ് ഡ്രൈവർമാരോട് ഇന്ന് വൈകീട്ട് സ്റ്റേഷനിലെത്താൻ നിർദ്ദേശം നൽകി ബസ്സുകൾ വിട്ടു കൊടുത്തു.

No comments