APP DOWNLOAD

TRENDING

എറണാകുളം, വയനാട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്ച അവധി


കനത്ത മഴയെത്തുടര്‍ന്ന് എറണാകുളം, വയനാട് ജില്ലകളിലെ പ്രൊഫഷണല്‍ കോളേജുകള്‍ അടക്കമുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ചൊവ്വാഴ്ച കളക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചു.
സിബിഎസ്ഇ, ഐസിഎസ്ഇ സ്‌കൂളുകള്‍ക്കും കേന്ദ്രീയ വിദ്യാലയങ്ങള്‍ക്കും അവധി ബാധകമാണ്. പകരം മറ്റൊരു ശനിയാഴ്ച പ്രവര്‍ത്തി ദിവസം ആയിരിക്കുമെന്നും എറണാകുളം ജില്ലാ കലക്ടര്‍ അറിയിച്ചു.
വയനാട് ജില്ലയിലെ അംഗനവാടികള്‍ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി ആയിരിക്കുമെന്ന് ജില്ലാ കളക്ടര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഡാമുകളിലും പുഴകളിലുംമറ്റും ജലനിരപ്പ് ഉയര്‍ന്നതിനാല്‍ മഴ കുറയുന്നതുവരെ അവയില്‍ ഇറങ്ങാതെ സൂക്ഷിക്കണമെന്ന് കളക്ടര്‍ മുന്നറിയിപ്പ് നല്‍കി.

No comments