APP DOWNLOAD

TRENDING

ലോകകപ്പില്‍ നെയ്മര്‍ അഭിനയിച്ച് കളഞ്ഞത് പതിനഞ്ച് മിനിറ്റുകള്‍; ആര്‍ടിഎസ് സ്‌പോര്‍ട്‌സ് റിപ്പോര്‍ട്ട് പുറത്ത്


ലോകകപ്പില് അഭിനയ ചക്രവര്‍ത്തി എന്ന പേരില്‍ ഏറെ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങുന്ന താരമാണ് നെയ്മര്‍. വിമര്‍ശനങ്ങള്‍ക്കുമേല്‍ ഇക്കാര്യം തെളിയിക്കുന്ന വിധത്തിലുളള കണക്കുകളാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. നെയ്മര്‍ ഇതുവരെ കളിച്ച നാല് ലോകകപ്പ് മത്സരങ്ങളില്‍ 15 മിനിറ്റോളമാണ് നെയ്മര്‍ പരിക്ക് അഭിനയിച്ച് ഗ്രൗണ്ടില്‍ കിടന്നത്. സ്വിറ്റ്‌സര്‍ലന്‍ഡിലെ ആര്‍ടിഎസ് സ്‌പോര്‍ട്‌സ് നടത്തിയ പരിശോധനയിലാണ് ഇക്കാര്യം കണ്ടെത്തിയിരിക്കുന്നത്.

അതായത് ഒരു മത്സരത്തിലെ ആറിലൊന്ന് സമയം ഇതുവരെ നെയ്മര്‍ പരിക്ക് അനുഭവിച്ച് നഷ്ടപ്പെടുത്തിയെന്നാണ് വിവരം. അതെസമയം റഷ്യന്‍ ലോകകപ്പില്‍ ഏറ്റവുമധികം ഫൗള്‍ ഏറ്റുവാങ്ങിയത് നെയ്മറാണ്്്. ഇതുവരെ 23 തവണയാണ് നെയമറിനെ ഫൗള്‍ ചെയ്തത്. ലോകകപ്പില്‍ മികച്ച പ്രകടനമാണ് നെയ്മര്‍ കാഴ്ച വെക്കുന്നത്. നാല് മത്സരങ്ങളില്‍ നിന്ന് രണ്ട് ഗോളുകളും രണ്ട് അസിറ്റുകളുമായി തിളങ്ങി നില്‍ക്കുകയാണ് സൂപ്പര്‍ താരം

No comments