സംസ്ഥാന ഐടിഐ കലോൽസവത്തിന് അഭിമന്യുവിന്റെ പേര്
കണ്ണൂർ: മഹാരാജാസ് കോളജിൽ കൊല്ലപ്പെട്ട വിദ്യാർഥി അഭിമന്യവിന്റെ സ്മരണയിൽ സംസ്ഥാന ഐടിഐ കലോൽസവം. അഭിമന്യു - 18 എന്നു പേരിട്ട കലോൽസവം ജൂലൈ 19, 20, 21 തീയതികളിൽ കണ്ണൂർ ഗവ. ഐടിഐയിൽ നടക്കും. സംസ്ഥാന ഇന്റർ ഐടിഐ യൂണിയൻ സംഘടിപ്പിക്കുന്ന കലോൽസവത്തിൽ സംസ്ഥാനത്തെ 92 ഗവ. ഐടിഐകളിൽ നിന്നുള്ള വിദ്യാർഥികൾ പങ്കെടുക്കും. 39 ഇനങ്ങളിലാണു മൽസരം.




No comments