APP DOWNLOAD

TRENDING

ഖത്തര്‍ ലോകകപ്പ് ഫുട്‌ബോള്‍ 2022 നവംബറില്‍ ആരംഭിക്കും; തീയതി പ്രഖ്യാപിച്ച് ഫിഫ



ദോഹ: റഷ്യന്‍ ലോകകപ്പിലെ കിരീട ജേതാക്കളെ അറിയാന്‍ രണ്ട് ദിവസം ബാക്കി നില്‍ക്കെ 2022ല്‍ നടക്കാനിരിക്കുന്ന ഖത്തര്‍ ലോകകപ്പിന്റെ തീയതി ഫിഫ പ്രഖ്യാപിച്ചു. ഖത്തര്‍ ലോകകപ്പ് 2022 നവംബര്‍ 21ന് ആരംഭിച്ച് ഡിസംബര്‍ 18ന് അവസാനിക്കും. ഖത്തറിന്റെ ദേശീയ ദിനം കൂടിയാണ് ഡിസംബര്‍ 18.

സാധാരണ ജൂണ്‍-ജൂലൈ മാസങ്ങളില്‍ നടക്കുന്ന ലോകകപ്പ് പതിവില്‍ നിന്ന് വ്യത്യസ്തമായി നവംബര്‍-ഡിസംബര്‍ മാസങ്ങളിലേക്കാണ് ഫിഫ പ്രഖ്യാപിച്ചിരിക്കുന്നത്. €ബ് ഫുട്‌ബോള്‍ മത്സരങ്ങള്‍ നടക്കുന്ന സമയമായതിനാല്‍ ഫിഫയുടെ തീരുമാനത്തിനെതിരെ എതിര്‍പ്പുയരും. മുന്‍ ഇംണ്ട് താരം ഗാരി ലിനേക്കര്‍ ഇതിനകം എതിര്‍പ്പ് അറിയിച്ചു കഴിഞ്ഞു.

32 ടീമുകള്‍ പങ്കെടുക്കുന്ന അവസാന ലോകകപ്പ് മത്സരമായിരിക്കും ഖത്തര്‍ ആതിഥ്യം വഹിക്കുന്നത്. 2026 ലോകകപ്പ് മുതല്‍ ടീമുകളുടെ എണ്ണം 48 ആയി ഉയര്‍ത്തും. കാനഡ, മെക്‌സികോ, യു.എസ്.എ എന്നീ രാജ്യങ്ങള്‍ സംയുക്തമായി 2026 ലോകകപ്പിന് ആതിഥ്യം വഹിക്കും.

No comments