ബലണ്‍ ഡി ഒാര്‍ സാധ്യതാ പട്ടികയിൽ നിന്ന് മെസി പുറത്ത്: ആദ്യ മൂന്നു സ്ഥാനക്കാരെ അറിയാം
ബലണ് ഡി ഒാര്‍ സാധ്യതാ പട്ടികയിലെ ആദ്യ മൂന്നുസ്ഥാനത്തുനിന്ന് അർജന്റീനൻ താരം ലയണല്‍ മെസി പുറത്ത്. ലോകകപ്പിലെ മോശം പ്രകടനത്തെതുടര്‍ന്നാണ് മെസി നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടത്. ലോകകപ്പിലെ മികച്ച പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ ക്രൊയേഷ്യയുടെ ലൂക്കാ മോഡ്രിച്ച് രണ്ടാം സ്ഥാനത്തെത്തി. കൗമാരതാരം കിലിയന്‍ എംബാപ്പെയാണ് മൂന്നാമത്. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഒന്നാം സ്ഥാനത്ത് തുടരുന്നു. അവസാനഘട്ടത്തിലേക്ക് ആദ്യമൂന്നുസ്ഥാനക്കാരെയാണ് പരിഗണിക്കുക.



No comments