APP DOWNLOAD

TRENDING

സോഷ്യൽ മീഡിയ വഴി വ്യാജ അവധി പ്രചാരണം; കര്‍ശന നടപടിക്കൊരുങ്ങി പൊലീസ്


കൊച്ചി > എറണാകുളം ജില്ലാ കളക്ടറുടെ പേരില്‍ വ്യാജ ഫേസ്ബുക്ക് എക്കൗണ്ടും പേജും തയ്യാറാക്കി വ്യാപകമായി വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നു. വ്യാജപേജിലൂടെ അവധി വാര്‍ത്തകളാണ് കൂടുതലായും പ്രചരിപ്പിക്കുന്നത്. കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചുകൊണ്ടുള്ള വാര്‍ത്തകളാണ് പ്രചരിപ്പിക്കുന്നത്. സാധാരണയില്‍ കവിഞ്ഞ് ഈ പോസ്റ്റുകള്‍ക്ക് വ്യാപ്തി കിട്ടുന്നുണ്ട്. ഏകദേശം 50000 ഫേസ്ബുക്ക് ഉപയോക്താക്കള്‍ വ്യാജ പോസ്റ്റ് കാണുന്നതായാണ് റിപ്പോര്‍ട്ട്.

ജില്ലാ കളക്ടറുടെ വ്യാജ ഫേസ്ബുക്ക് പേജിലൂടെ തെറ്റായ അവധി വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടര്‍ മുഹമ്മദ് വൈ സഫിറുള്ള അറിയിച്ചു.

വ്യാജമായി പേജ് സൃഷ്ടിച്ചവര്‍ക്കെതിരെയും വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെയും നടപടി സ്വീകരിക്കാന്‍ കളക്ടര്‍ പോലീസിന് നിര്‍ദ്ദേശം നല്‍കി. facebook.com/dcekm മാത്രമാണ് കളക്ടറുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജ്.

No comments