APP DOWNLOAD

TRENDING

കണ്ണൂരിൽ വാഷിങ് മെഷീനു തീപിടിച്ചു വയോധിക മരിച്ചു


കണ്ണൂർ: കിടപ്പുമുറിയിൽ സൂക്ഷിച്ച വാഷിങ് മെഷീനു തീപിടിച്ചു വയോധിക മരിച്ചു. അഴീക്കോട് ചാലിലെ ലീല (82) ആണ് മരിച്ചത്. വാഷിങ് മെഷീനു തീപിടിച്ചതോടെ അടച്ചിട്ട മുറിയിൽ പുക നിറഞ്ഞിരുന്നു. പുക ശ്വസിച്ചതാണു മരണകാരണമെന്നാണു പ്രാഥമിക നിഗമനം. എന്നാൽ കിടപ്പുമുറിയിൽ ഉപയോഗിക്കാതെ വച്ചിരുന്ന വാഷിങ് മെഷീനു തീപിടിച്ചത് എങ്ങനെയെന്നു വ്യക്തമല്ല.

കഴിഞ്ഞ ദിവസം ആലപ്പുഴ നൂറനാട്ടും വീടിനുള്ളിൽ പ്രവർത്തിച്ചുകൊണ്ടിരുന്ന വാഷിങ് മെഷീനു തീപിടിച്ചു പൊട്ടിത്തെറിച്ചിരുന്നു. മെഷീനിൽനിന്നു പുക ഉയരുന്നതുകണ്ട വീട്ടമ്മ മുറിയിൽനിന്ന് ഓടി രക്ഷപ്പെട്ടു. നൂറനാട് പാറ ജംക്‌ഷനു വടക്ക് മുതുകാട്ടുകര ചെമ്പകശേരിൽ വടക്കതിൽ സുഭാഷ് ഭവനത്തിൽ രത്നമ്മ(70)യുടെ വീട്ടിലാണു സംഭവം. ഇന്നലെ ഉച്ചയ്ക്കു 12ന് വാഷിങ് മെഷീൻ ഓണാക്കി തുണിയിട്ട ശേഷം രത്നമ്മ മുറിയിലും മകൾ സിന്ധു വീടിനു പുറത്തും നിൽക്കുകയായിരുന്നു. ഈ സമയത്താണ് വീടിനുള്ളിൽ സ്ഫോടനം ഉണ്ടായത്.

No comments