മുപ്പതിലേറെ കവർച്ച നടത്തിയ പെരുങ്കള്ളൻ കണ്ണൂരിൽ അറസ്റ്റിൽ
കണ്ണൂർ: കണ്ണൂർ, തലശ്ശേരി, കോഴിക്കോട്, എന്നിവടങ്ങളിലെ കടകളിലും സർക്കാർ ഓഫിസുകളിലുമായി40 ഓളം കവർച്ച നടത്തിയ പെരുംകള്ളനെ കണ്ണൂർ ടൗൺ പോലീസ് അറസ്റ്റ് ചെയ്തു.കോഴിക്കോട് തിരുവമ്പാടി കൂടരഞ്ഞി സ്വദേശി കൊന്നുംതൊടിയിൽ ബിനോയ്(34) ആണ് അറസ്റ്റിൽ ആയത്.ഇന്നലെ രാത്രി പെട്രൊളിങ്ങിനിടെ റെയിൽവെ സ്റ്റേഷൻ പരിസരത്ത് നിന്നാണ് ടൗൺ എസ്.ഐ.ശ്രീജിത്ത് കൊടെരി, എ എസ്.ഐമാരായ രാജീവൻ, അനീഷ് കുമാർ സി.പി.ഒമാരായ രഞ്ചിത്ത്, ലിജേഷ് എന്നിവരടങ്ങുന്ന സംഘം ഇയാളെകമ്പിപാര, സ്(കൂഡ്രൈവർ, സ്പാനർ എന്നിവ സംഹിതം കസ്റ്റഡിയിൽ എടുത്തത്. വിശദമായി ചോദ്യം ചെയ്തപ്പോഴാണ് കവർച്ചകളുടെ ഘോഷയാത്ര ഇയാളിൽ നിന്നും ലഭിച്ചത്. കണ്ണൂർ നഗരത്തിൽ മാത്രം 10 കവർച്ചാ കേസുകളിൽ ഇയാൾ പ്രതിയാണ്. കണ്ണൂർ കലക്ട്രെറ്റിൽ മോഷണം നടത്തി ജിയിലിൽ കഴിയവെ കഴിഞ്ഞ വർഷം ഡിസംബറിൽ ജാമ്യത്തിലിറങ്ങിയാണ് വീണ്ടും മോഷണത്തിൽ സജീവമായത്. അടുത്ത കാലത്ത്കണ്ണൂർ പഴയ ബസ് ന്റാസ്റ്റിന് സമീപത്തെമൊബൈൽ ഷോപ്പിൽമോഷണം നടത്തിയതാണ് അവസാനമായി ഇയാൾക്കെതിരെയുള്ള കേസ്.. തലശ്ശേരിയിൽ മൊബൈൽ ഷോപ്പിൽ നിന്ന് 46,000 രുപയും സപ്ലൈ കോ ഔട്ട്ലറ്റിൽ നിന്ന് 7000 രൂപയും കവർന്ന തുൾപ്പടെ ആറ് കവർച്ചകൾ നടത്തിയിട്ടുണ്ട്. ഏറ്റവുമധികം കവർച്ചകൾ നടത്തിയത് കോഴികോടാണ്. ചെറുതും വലുതുമായി ഇരുപതോളം മോഷണങ്ങളാണ് ഇയാൾ നടത്തിയിട്ടുള്ളത്. പന്നിയങ്കര പോസ്റ്റോ പീസിൽ നിന്നും സൈക്കിൾ മോഷ്ടിച്ച ഇയാൾഫുഡ് ആന്റ് സേഫ്റ്റി ഓഫിസ്, കല്ലായിലെ മൊബൈൽ ഷോപ്പുകൾ, നടക്കാവിലെ കള്ള് ഷാപ്പ്, റെയിൽവെ ക്വാർട്ടെർസ്, മിഠായിതെരു, വലിയങ്ങാടി എന്നിവടങ്ങളിലെ വിവിധ കടകൾ എന്നിവിടങ്ങളിലും കവർച്ചകൾ ചെയ്തിട്ടുണ്ട്. ഇങ്ങനെ ലഭിക്കുന്ന പണം മംഗലാപുരത്ത് പോയി അടിപൊളിയായി ജിവിച്ച് പണം തീരുബോൾ വീണ്ടും തിരികെ എത്തിമോഷണം നടത്തുകയാണ് ഇയാളുടെ രീതി.പ്രതിയെ കോടതിയിൽ ഇന്ന് ഹാജരാക്കും
No comments