അഭിമന്യുവിന്റെ കൊലപാതകം : എഫ്ഐആർ വിവരങ്ങൾ പുറത്ത്
കൊച്ചി: എറണാകുളം മഹാരാജാസ് കോളേജിലെ എസ്.എഫ്.ഐ പ്രവര്‍ത്തകന്‍ അഭിമന്യുവിനെ കൊലപ്പെടുത്തിയതിന് പിന്നില്‍ വന്‍ ഗൂഢാലോചനയുണ്ടെന്ന് പൊലീസ് എഫ്.ഐ.ആര്‍. കാമ്ബസ് ഫ്രണ്ട് - എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷങ്ങളൊന്നുമില്ലാത്ത കോളേജില്‍ മുന്‍നിശ്ചയ പ്രകാരമാണ് പ്രതികള്‍ കൊലപാതകം നടത്താനെത്തിയത്. കൊലയാളി സംഘം അഭിമന്യുവിനെ കുത്തിവീഴ്‌ത്തിയത് രാത്രി 12.30നാണ്. എന്നാല്‍ രാത്രി 9.30യ്‌ക്കും സംഘം കോളേജിലെത്തി മടങ്ങിയതായി കണ്ടെത്തിയിട്ടുണ്ട്. കോളേജിലെ മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥി മുഹമ്മദും സംഘത്തിനൊപ്പമുണ്ടായിരുന്നു. ഇയാള്‍ ഇപ്പോള്‍ ഒളിവിലാണ്. എന്നാല്‍ ബാക്കിയുള്ളവര്‍ കോളേജ് വിദ്യാര്‍ത്ഥികളായിരുന്നില്ല.
അഭിമന്യുവിനെ കൊന്നത് കറുത്ത പൊക്കം കുറഞ്ഞയാള്‍
മുഹമ്മദിനൊപ്പം കോളേജിലെത്തിയ 15 അംഗ സംഘമാണ് അക്രമം അഴിച്ച് വിട്ടത്. ചിതറിയോടിയ എസ്.എഫ്.ഐ പ്രവര്‍ത്തകരില്‍ നിന്നും അഭിമന്യുവിനെ പ്രതികള്‍ പിന്നില്‍ നിന്നും കുത്തുകയായിരുന്നു. നീല ഫുള്‍കൈ ഷര്‍ട്ടിട്ട പൊക്കം കുറഞ്ഞ കറുത്ത നിറമുള്ളയാളാണ് അഭിമന്യുവിന്റെ ഹൃദയത്തില്‍ കുത്തിയത്. ഇതേ സംഘം തന്നെയാണ് അര്‍ജുനെയും ആക്രമിച്ചത്. അഭിമന്യുവിന്റെ ഹൃദയത്തില്‍ കുത്തിയിറക്കിയ കത്തി സെക്കന്‍ഡുകള്‍ക്കുള്ളില്‍ തിരിച്ചെടുത്തു.
മരണം ഉറപ്പാക്കുന്ന വിധത്തിലുള്ള ഇത്തരം ആക്രമണങ്ങള്‍ കൃത്യമായി പരിശീലനം ലഭിച്ച പ്രൊഫഷണല്‍ സംഘത്തിന് മാത്രമേ സാധിക്കൂ. സംഭവത്തിലെ പ്രതികളായ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരുടെ തീവ്രവാദ ബന്ധവും പൊലീസ് സംഘം അന്വേഷിക്കുകയാണ്. തൊടുപുഴ ന്യൂമാന്‍ കോളേജിലെ അദ്ധ്യാപകന്റെ കൈവെട്ടിയ സംഭവത്തിന് സമാനമായ ആസൂത്രണത്തോടെയാണ് മഹാരാജാസിലെ കൊലപാതകവും നടത്തിയിരിക്കുന്നത്



No comments