APP DOWNLOAD

TRENDING

പരാതിയിൽ പോലീസ് അന്വേഷിക്കുന്ന കണ്ണൂരിലെ യുവതിയെ യുവാവിനൊപ്പം മോഷ്ടിച്ച കാറുമായി മാനന്തവാടി പോലീസ് പിടികൂടി


മാനന്തവാടി :കണ്ണൂർ ഇരിട്ടി കീഴ്പ്പള്ളി സ്വദേശിനി കൂമ്പനാട്ടിൽ രഞ്ജിത (28 )എറണാകുളം വൈറ്റില സ്വദേശി മനക്കൽ വീട്ടിൽ ആഷിക്ക് ആന്റണി (25 )എന്നിവരെയാണ് പോലീസ് പിടികൂടിയത്.ഇന്നുരാവിലെ 10 മണിയോടെ മാനന്തവാടി പോലീസ് സ്റ്റേഷൻ പരിധിയില്പെട്ട കുഴിനിലം ടൗണിൽ വച്ച് അമിതവേഗതയിൽ ഇവർ സഞ്ചരിച്ച kl 40 ഡി 6699 നമ്പർ വെള്ള ഹ്യൂണ്ടായ് i.10 കാർ രണ്ട് ഇരുചക്ര വാഹനങ്ങളെ ഇടിച്ചു തെറിപ്പിച്ചു .ആളുകൾ എത്തിയപ്പോഴേക്കും രണ്ടുപേരും കാറുപേക്ഷിച്ചു ഓടി രക്ഷപ്പെട്ടു.വിവരമറിഞ്ഞെത്തിയ തലപ്പുഴ പോലീസും നാട്ടുകാരും ചേർന്ന് ഏറെ നേരത്തെ തിരച്ചിലിനൊടുവിൽ ഇവരെ പിടികൂടുകയായിരുന്നു.തലപ്പുഴ പോലീസിന്റെ പ്രാഥമിക ചോദ്യം ചെയ്യലിൽ എറണാകുളം കളമശ്ശേരിയിലെ ഒരു പ്രൊഫസറുടെ കാർ രണ്ടാഴ്ചമുമ്പ് ആഷിക് ആന്റണി മോഷ്ടിച്ചശേഷം യുവതിയെയും കൂട്ടി വയനാട്ടിലേക്ക് വരുന്നതിനിടെയാണ് ബൈക്കുകളിൽ ഇടിച്ചത്.പരിക്കേറ്റ കുഴിനിലം സ്വദേശികളായ അഭിജിത്(29),സാജു(45 )എന്നിവർ ജില്ലാശുപത്രിയിൽ ചികിത്സയിലാണ്. തലപ്പുഴ പോലീസ്മാനന്തവാടി പൊലീസിന് കൈമാറിയ ഇവരെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് രഞ്ജിത കോഴിക്കോട് നടക്കാവ് പോലീസ് സ്റ്റേഷൻ പരിധിയിൽ നിന്നും കാണാതയ യുവതിയാണെന്നു മനസ്സിലായത്.നേരത്തെ വിവാഹിതയായ രഞ്ജിതയുടെ കൂടെ 5 വയസ്സ് പ്രായമുള്ള ഒരു ആൺകുട്ടിയുമുണ്ട്.കഴിഞ്ഞ ഒരുവർഷത്തോളമായി യുവതി ആഷിക് ആന്റണിയുടെ കൂടെയാണ് താമസം.ഇവരെ മാനന്തവാടി പോലീസ് വിശദമായി ചോദ്യം ചെയ്തു വരികയാണ്

No comments