APP DOWNLOAD

TRENDING

മഹേഷ് കൊലപാതകം; 11 സി.പി.എം പ്രവര്‍ത്തകര്‍ കുറ്റക്കാരെന്ന് കോടതി


തലശ്ശേരി: ബി.ജെ.പി പ്രവര്‍ത്തകന്‍ ചിറ്റാരിപ്പറമ്പ് മഹേഷ് കൊലക്കേസില്‍ സി.പി.എം പ്രവര്‍ത്തര്‍ കുറ്റക്കാരെന്ന് കോടതി. തലശ്ശേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് പതിനൊന്ന് പ്രതികളും കുറ്റക്കാരാണെന്ന് കണ്ടെത്തിയത്. ശിക്ഷ പിന്നീട് വിധിക്കും. 2008 മാര്‍ച്ച് ആറിനാണ് കേസിനാസ്പദമായ സംഭവം നടന്നത്.
സി.പി.എം പ്രവര്‍ത്തകനായിരുന്ന മഹേഷ് പാര്‍ട്ടി മാറി ബി.ജെ.പിയില്‍ ചേര്‍ന്നതാണ് കൊലപാതത്തിന് കാരണമായത്. 18 സാക്ഷികളെ പ്രൊസിക്യൂഷന്‍ ഭാഗം വിസ്തരിച്ചു. 27 രേഖകളും പ്രതികള്‍ കൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങളുള്‍പ്പെടെ 9 തൊണ്ടി മുതലുകളും കോടതിയില്‍ ഹാജരാക്കിയിരുന്നു.

No comments