പയ്യന്നൂരില്‍ സ്വകാര്യ ബസ് തടഞ്ഞുനിര്‍ത്തി കണ്ടക്ടറെ ഒരു സംഘം മര്‍ദ്ദിച്ചു.
പയ്യന്നൂര്:പെരുമ്പയില്‍ സ്വകാര്യ ബസ് തടഞ്ഞുനിര്‍ത്തി കണ്ടക്ടറെ ഒരു സംഘം മര്‍ദ്ദിച്ചു.പെരളശ്ശേരിയിലെ വെള്ളച്ചാലിലെ കാവില്‍ വടക്കേവീട്ടില്‍ സത്യനാണ്(42) മര്‍ദ്ദനമേറ്റത്.ഇന്നലെ വൈകുന്നേരം നാലേമുക്കാലോടെ പയ്യന്നൂര്‍ പെരുമ്പ പെട്രോള്‍ പമ്പിന് സമീപമാണ് സംഭവം.കണ്ണൂര്‍-പയ്യന്നൂര്‍ റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന കെഎല്‍ 58 പി 8388 മാധവി ബസിലെ കണ്ടക്ടറായ സത്യനെയാണ് കണ്ടാലറിയാവുന്ന അഞ്ചംഗസംഘം മര്‍ദ്ദിച്ചത്.മുഖത്ത് സാരമായി പരിക്കേറ്റ സത്യനെ പയ്യന്നൂര്‍ സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.കണ്ണൂര് നിന്നും പയ്യന്നൂരേക്കുള്ള യാത്രാമധ്യ കണ്ണൂര്‍ എകെജി ആശുപത്രിക്ക് സമീപത്ത് വെച്ചാണ് സംഭവത്തിന് തുടക്കം.ബസിന്റെ ഇടതു ഭാഗത്തുകൂടി മറികടക്കാന്‍ ശ്രമിച്ച ബൈക്ക് യാത്രികനും കണ്ടക്ടറുമായി വാക്കേറ്റമുണ്ടായിരുന്നുവെന്നും ഇതാണ് അക്രമത്തിന് കാരണമെന്നും പോലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു.ബൈക്ക് യാത്രികന്‍ എതിനിടെ സുഹൃത്തുക്കളെ ഫോണില്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് ബസ് പെരുമ്പയിലെത്തിയപ്പോള്‍ പിന്‍തുടര്‍ന്നുവന്ന ബൈക്ക് യാത്രികനും കാത്തു നിന്നിരുന്നവരും ബസ് തടഞ്ഞുനിര്‍ത്തി കണ്ടക്ടറെ വലിച്ചിറക്കി മര്‍ദ്ദിക്കുകയായിരുന്നുവെന്നുമാണ് പരാതി. അതേസമയം ഇന്നലെ വൈകുന്നേരം 3.15ന് കണ്ണൂര്‍ എകെജി ആശുപത്രിക്ക് സമീപംവെച്ച്് ബസും ബൈക്കും തമ്മില്‍ കൂട്ടിയിടിച്ചുവെന്ന പരാതിയുമായി കണ്ടോത്ത് ചിറ്റാരിക്കൊവ്വലിലെ കുറ്റ്യേരി പാറക്കടവത്തെ ഷൈജുവിനെ(35)യും പയ്യന്നൂര്‍ സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.



No comments