APP DOWNLOAD

TRENDING

കൊലക്കേസ് പ്രതി പരിയാരത്തെ ലത്തീഫിന്റെ ജാമ്യം ജില്ലാ കോടതി റദ്ദാക്കി


തളിപ്പറമ്പ്: വായാട് അബ്ദുള്‍ഖാദര്‍ വധക്കേസിലും എസ്‌ഐ കെ.എം.രാജന്‍ വധശ്രമക്കേസിലും ഉള്‍പ്പെടെ 23 കേസുകളില്‍ പ്രതിയായ പരിയാരം കോരന്‍പീടികയിലെ മാടാളന്‍ വള്ളിയോട്ട് എം.വി.അബ്ദുള്‍ലത്തീഫിന് (42) പയ്യന്നൂര്‍ മജിസ്‌ട്രേറ്റ് കോടതി നല്‍കിയ ജാമ്യം തലശേരി ജില്ലാ സെഷന്‍സ് കോടതി റദ്ദാക്കി. ഈ മാസം അഞ്ചിനാണ് വിദേശത്ത് ഒരു വര്‍ഷത്തിലേറെയായി ഒളിവില്‍ കഴിഞ്ഞ പ്രതി ജാമ്യം നേടിയത്. പബ്ലിക്ക് പ്രോസിക്യൂട്ടറുടെ ഭാഗം കേള്‍ക്കാതെ ഇത്രയും കേസുകളില്‍ പ്രതിയായ ലത്തീഫിന് ജാമ്യംനല്‍കിയത് പോലീസിനേയും നിയമവൃത്തങ്ങളേയും ഞെട്ടിച്ചിരുന്നു. തളിപ്പറമ്പ് ഡിവൈഎസ്പി കെ.വി.വേണുഗോപാല്‍ മുന്‍കൈയെടുത്താണ് ജാമ്യം റദ്ദാക്കുന്നതിനായി അപ്പീല്‍ ഹരജി നല്‍കിയത്. പയ്യന്നൂര്‍ മജിസ്‌ട്രേറ്റ് കോടതി ഉത്തരവ് നിയമപരമല്ലെന്ന് കാണിച്ചാണ് പബ്ലിക്ക് പ്രോസിക്യൂട്ടര്‍ ബി.പി.ശശീന്ദ്രന്‍ റിവിഷന്‍ ഹരജി സമര്‍പ്പിച്ചത്.  ജാമ്യം നല്‍കുന്നതിന് മുമ്പ് പ്രോസിക്യൂഷന് നോട്ടീസ് നല്‍കുകയോ വാദം കോള്‍ക്കുകയോ ചെയ്തിട്ടില്ലെന്നും പ്രോസിക്യൂട്ടര്‍ കോടതിയെ അറിയിച്ചു. പരിയാരം മെഡിക്കല്‍ കോളജ് സ്‌റ്റേഷനില്‍ 17 കേസിലും തളിപ്പറമ്പ് സ്റ്റേഷനില്‍ ആറ്  കേസിലും പ്രതിയാണ് ലത്തീഫ്

No comments