APP DOWNLOAD

TRENDING

തിരൂരില്‍ സിപിഐഎം പ്രവര്‍ത്തകന്റെ വീടിന് തീവെച്ചു; പ്ലസ്ടു വിദ്യാര്‍ഥിനിക്ക് പരുക്ക്



കൂട്ടായി അരയന്‍ കടപ്പുറത്തെ കുറിയന്റെ പുരക്കല്‍ സൈനുദീന്റെ വീടിനാണ് അക്രമികള്‍ തീയിട്ടത്. തീ വീട്ടിനകത്തേക്ക് പടര്‍ന്ന് കയറി ഉറങ്ങി കിടക്കുകയായിരുന്ന സൈനുദ്ദീന്റെ മകള്‍ പ്ലസ്ടു വിദ്യാര്‍ത്ഥിയായ നിഷല്‍ജ(16) യ്ക്ക് പൊള്ളലേറ്റു.

ഇവരെ പെരിന്തമണ്ണയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മഴയായത് കൊണ്ടാണ് വന്‍ ദുരന്തം ഒഴിവായത്. ശനിയാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയാണ് സംഭവം.

കൂട്ടായിയില്‍ സിപിഐഎം-ലീഗ് സമാധാന ശ്രമങ്ങള്‍ക്കിടെയാണ് വീടിന് നേരെ അക്രമമുണ്ടായത്. പൊലീസ് സ്ഥലത്തെത്തി അന്വേഷണമാരംഭിച്ചു.


No comments