APP DOWNLOAD

TRENDING

മത്സ്യ ബന്ധനം നടത്തുന്നതിനിടെ കടലില്‍ വീണ് യുവാവ് മരിച്ചു.



തലശ്ശേരി: ഫൈബര്‍ തോണിയില്‍ മത്സ്യ ബന്ധനം നടത്തുന്നതിനിടെ തോണി ആടിയുലഞ്ഞ് മത്സ്യ ബന്ധന തൊഴിലാളി മരിച്ചു. തലശ്ശേരി തലായി ചക്യത്ത്മുക്കിലെ ഉളിപ്പാറയില്‍ യു.അഭിലാഷാ(40)ണ് മരണപ്പെട്ടത്. ഇന്ന് രാവിലെയാണ് അപകടം. രാജുവെന്നയാളുടെ ഫൈബര്‍ തോണിയില്‍ ആറംഗ സംഘം മത്സ്യ ബന്ധനത്തിന് പോയതായിരുന്നു. ഇതിനിടെയാണ് ശക്തമായ തിരമാല തോണിയുടെ നിയന്ത്രണം തെറ്റിച്ചത്. ഇതോടെ അഭിലാഷ് തോണിയില്‍ തലയിടിച്ച് വീണ് കടലിലേക്ക് വീഴുകയായിരുന്നു.
ഉടന്‍ തന്നെ കൂടെയുണ്ടായിരുന്നവരും സംഭവം അറിഞ്ഞ് എത്തിയ തീരദേശ പോലീസും ചേര്‍ന്ന് അഭിലാഷിനെ തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇന്ന് പുലര്‍ച്ചെയാണ് സംഘം മത്സ്യ ബന്ധനത്തിനായി തലശ്ശേരി കടല്‍ത്തീരത്ത് നിന്ന് പുറപ്പെട്ടത്. തലശ്ശേരി തീരദേശ പോലീസ് സ്റ്റേഷനിലെ സി.ഐ എ.കുട്ടികൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘമാണ് രക്ഷാ പ്രവര്‍ത്തനത്തിന് എത്തിയത്. ചക്യത്ത്മുക്കിലെ ഗംഗാധരന്റയും പുഷ്പയുടെയും മകനാണ് മരിച്ച അഭിലാഷ്. ഭാര്യ-സരിത. രണ്ട്, മക്കളുണ്ട്. സഹോദരങ്ങള്‍-അമൃതരാജ്(കടല്‍ തൊഴിലാളി), അനുരാജ്(ബൈക്ക് മെക്കാനിക്ക്)അജേഷ്(കടല്‍ തൊഴിലാളി). മൃതദേഹം പരിയാരം മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്മോര്‍ട്ടത്തിനായി മാറ്റി.

No comments