പയ്യന്നൂരിൽ റേഷനരി കയറ്റിപ്പോയ ലോറി വയലിലേക്ക് മറിഞ്ഞ് അപകടം; നഷ്ടമായത് എണ്‍പത് ചാക്കോളം അരി
പയ്യന്നൂര്: പയ്യന്നൂര്‍ എഫ്‌സിഐ ഗോഡൗണില്‍ നിന്നും റേഷനരി കയറ്റിപ്പോയ ലോറി വയലിലേക്ക് മറിഞ്ഞു. സംഭവത്തില്‍ വാഹനത്തിലുണ്ടായിരുന്നവര്‍ കാര്യമായ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടെങ്കിലും എണ്‍പത് ചാക്കോളം റേഷനരി വെള്ളത്തില്‍ നനഞ്ഞ് കുതിര്‍ന്ന് നഷ്ടമായി. ഇന്നലെ ഉച്ചക്ക് 12.30 ഓടെ എഫ്‌സിഐ ഗോഡൗണിന് സമീപമാണ് സംഭവം.
പയ്യന്നൂരിലെ എഫ്‌സിഐ ഗോഡൗണില്‍ നിന്നും അരിച്ചാക്കുകള്‍ കയറ്റി സിവില്‍ സപ്ലൈസിന്റെ റേഷന്‍ വിതരണത്തിനായി ധര്‍മ്മശാല ഡിപ്പോയിലേക്ക് പോകുകയായിരുന്ന ലോറിയാണ് റോഡരികിടിഞ്ഞ് വയലിലേക്ക് മറിഞ്ഞത്. ഉടന്‍ തന്നെ മറ്റൊരു ലോറി കൊണ്ടുവന്ന് അരിച്ചാക്കുകള്‍ അതിലേക്ക് കയറ്റിയെങ്കിലും എണ്‍പതോളം ചാക്കുകളിലെ അരി നനഞ്ഞു പോയതിനാല്‍ നഷ്ടമായി.



No comments