പയ്യന്നൂരിൽ യു.ഡി.എഫ് കൗൺസിലറുടെ വീടിന് നേരെ അക്രമം
പയ്യന്നൂർ : നഗരസഭാ യു ഡി എഫ് കൗൺസിലറുടെ വീടിന് നേരെ അക്രമം ഇന്നലെ രാത്രി 12.30 മണിയോടെയാണ് സംഭവം. കൊക്കാനിശേരി പതിനെട്ടാം വാർഡ് കൗൺസിലർ എ.കെ.ശ്രീജയുടെ വീടിന് നേരെയാണ് അക്രമം നടന്നത്.വീടിന്റെ മുൻവശത്തെ ഒരു പാളി ജനൽ ഗ്ലാസ് തകർത്ത നിലയിലാണ് സമീപത്ത് നിന്ന് പോലീസ് തകർക്കാൻ ഉപയോഗിച്ച കല്ല് കണ്ടെടുത്തിട്ടുണ്ട്. വീട്ടുമുറ്റത്ത് നിർത്തിയിട്ട കൗൺസിലറുടെ KL59 L2974 നമ്പർ സ്കൂട്ടറും ഭർത്താവ് കെ.വി.ശ്രീനിവാസന്റെ പേരിലുള്ള KL59 A139 1 നമ്പർ സ്കൂട്ടറും അക്രമികൾ നശിപ്പിച്ചിട്ടുണ്ട് വിവരമറിഞ്ഞ് പയ്യന്നൂർ എസ്.ഐ.കെ – പി.ഷൈനും സംഘവും സ്ഥലത്തെത്തി പരിശോധിച്ചു.അക്രമത്തിന് പിന്നിലെ കാരണമെന്തെന്ന് വ്യക്തമായിട്ടില്ല. സമീപത്തെവിടെയും സി.സി.ടി.വി.സ്ഥാപിച്ചിട്ടില്ല. പോലീസ് അന്വേഷണം തുടങ്ങി.



No comments