അഭിമന്യു വധം: മുഖ്യപ്രതിയും മഹാരാജാസ് കോളേജ് വിദ്യാര്‍ത്ഥിയുമായ മുഹമ്മദ് അറസ്റ്റില്‍.
മഹാരാജാസ് വിദ്യാര്‍ഥി അഭിമന്യു കൊലപാതകത്തില്‍ മുഖ്യപ്രതിയും മഹാരാജാസ് കോളേജ് വിദ്യാര്‍ത്ഥിയുമായ മുഹമ്മദ് അറസ്റ്റില്‍.
മഹരാജാസ് കോളേജിലെ മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥിയും ക്യാമ്ബസ്ഫ്രണ്ട് യൂണിറ്റ് ഭാരവാഹിയുമാണ് അറസ്റ്റിലായ മുഹമ്മദ്.
മുഹമ്മദിന്‍റെ അറസ്റ്റോടെ കേസില്‍ നിര്‍ണായക നീക്കമാണ് ഇന്നുണ്ടായിരിക്കുന്നത് ഇതോടെ മറ്റ് പ്രതികളെയും ഉടന്‍ അറസ്റ്റ് ചെയ്യാന്‍ കഴിയുമെന്നാണ് നിഗമനത്തിലാണ് അന്വേഷസംഘം.
കൊലപാതകത്തില്‍ പങ്കെടുത്ത 15 പേരില്‍ മുഹമ്മദ് മാത്രമാണ് മഹരാജാസിലെ വിദ്യാര്‍ത്ഥിയായി ഉണ്ടായിരുന്നതെന്ന് അന്വേഷണ സംഘം നേരത്തെ സ്ഥിരീകരിച്ചിരുന്നു.
അക്രമത്തില്‍ ഇയാള്‍ നേരിട്ട് പങ്കെടുത്തിട്ടുണ്ടെന്ന് അടുത്ത ദിവസങ്ങളില്‍ അറസ്റ്റ് ചെയ്തവരെ ചോദ്യംചെയ്തതില്‍ നിന്നും വ്യക്തമായിരുന്നു.
അക്രമത്തിന് ശേഷം ഒളിവില്‍ പോയ ഇയാളെ കേരളത്തില്‍ നിന്ന് തന്നെയാണ് അറസ്റ്റ് ചെയ്തതെന്ന് പൊലീസ് പറഞ്ഞു.
അക്രമിസംഘത്തെ കോളേജ് ക്യാമ്ബസിലേക്ക് വിളിച്ചുവരുത്തിയതും അഭിമന്യുവിനെ കാണിച്ചുകൊടുത്തതും മുഹമ്മദാണെന്ന് അന്വേഷണത്തില്‍ വ്യക്തമായിരുന്നു.
അക്രമം മുന്‍കൂട്ടി ആസൂത്രണം ചെയ്തതാണെന്നും പുറത്ത് നിന്നുള്ള എസ്ഡിപിഎെ പ്രവര്‍ത്തകരുടെ പങ്കും അന്വേഷണത്തില്‍ വ്യക്തമായിരുന്നു.
മുഹമ്മദിന്‍റെ അറസ്റ്റോടെ കൊലപാതകത്തെ കുറിച്ച് കൃത്യമായ വിവരം ലഭിക്കുമെന്നും. ആസൂത്രണം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ വ്യക്തമായ വിവരം ലഭിക്കുമെന്നുമാണ് പൊലീസ് കരുതുന്നത്.



No comments