തലശ്ശേരി കടവത്തൂര് പുഴയില്‍ വീണ കൊല്ലം കരുനാഗപ്പള്ളി സ്വദേശിയുടെ മൃതദേഹം മൂന്ന് ദിവസത്തിന് ശേഷം കണ്ടെത്തി: കണ്ടെത്തിയത് കാല്‍ വഴുതി വീണ സ്ഥലത്തിന്റെ വാരകള്‍ക്ക് അകലെ
തലശ്ശേരി: നിറഞ്ഞൊഴുകുന്ന കല്ലിക്കണ്ടി കടവത്തൂര്‍ പുഴയില്‍ തെണ്ടപ്പറമ്പിനു സമീപം പൊങ്ങോട് പൊയില്‍ താഴെ കടവില്‍ വി സി ബി യില്‍ നിന്നും വഴുതി വീണ കൊല്ലം കരുനാഗപ്പള്ളി സ്വദേശി പ്രസാദ് എന്ന പ്രകാശി (40) ന്റെ മൃതദേഹം ഇന്ന് ഉച്ചക്ക് ഒരു മണിയോടെ കണ്ടെത്തി. പ്രകാശ് കാല്‍ വഴുതി വീണതിന്റെ വാരകള്‍ക്ക് അകലെയാണ് ഇന്ന് ഉച്ചയോടെ മൃതദേഹം കണ്ടത്. ഉടന്‍ തന്നെ നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പാനൂരില്‍ നിന്നെത്തിയ ഫയര്‍ഫോഴ്‌സ് സംഘം മൃതദേഹം കരക്കെടുത്തു. തലശ്ശേരി ജനറലാശുപത്രി മോര്‍ച്ചറിയില്‍ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹം കൊല്ലത്തേക്ക് കൊണ്ട് പോകും.
വ്യാഴാഴ്ച വൈകിട്ടാണ പ്രകാശ് കാല്‍ വഴുതി പുഴയില്‍ വീണത്. മൂന്ന് ദിവസം തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. അഗ്നിശമന സേനയും നാട്ടുകാരും കണ്ണൂരില്‍ നിന്നെത്തിയ ദുരന്തനിവാരണ സേനയും ഊര്‍ജ്ജിതമായ തെരച്ചില്‍ നടത്തിയെങ്കിലും പ്രകാശിനെ കണ്ടെത്താന്‍ കഴിഞ്ഞില്ല ഇതോടെ തെരച്ചില്‍ അവസാനിപ്പിച്ചിരുന്നു. കടവത്തൂരില്‍ തേപ്പ് തൊഴിലാളിയായി ജോലി ചെയ്ത് കടവിനു സമീപം തന്നെയുള്ള ക്വാര്‍ട്ടേര്‍ഴ്സില്‍ കുടുംബസമേതം താമസിക്കുകയായിരുന്നു പ്രസാദ്. ജോലി കഴിഞ്ഞ് കൂട്ടുകാരനൊപ്പം നടന്നു വരുമ്പോള്‍ കാല്‍ തെറ്റി പ്രകാശ് പുഴയില്‍ വീഴുകയായിരുന്നു. ഇയാള്‍ക്ക് ഒരു മകനുണ്ട്



No comments