തെരുവ് നായ്ക്കള്‍ പശുക്കുട്ടിയെ കടിച്ചു കൊന്നു
തളിപ്പറമ്പ്: തെരുവ് നായ്ക്കള്‍ പശുക്കുട്ടിയെ കടിച്ചു കൊന്നു. കാഞ്ഞിരങ്ങാട് കളള് ഷാപ്പിന് സമീപത്തെ ഒണ്ടനാട്ട് കരുണാകരന്റെ പശുകുട്ടിയെയാണ് തെരുവ് നായ്ക്കള്‍ കടിച്ചു കൊന്നത്. ചെനയന്നൂര്‍, ചൂള, പൂവ്വം, അണ്ടിക്കളം, പ്രദേശങ്ങളില്‍ തെരുവ് നായ്ക്കളുടെ ശല്യം രൂക്ഷമായിരിക്കുകയാണ്. അധികൃതര്‍ കര്‍ശന നടപടിയെടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.



No comments