APP DOWNLOAD

TRENDING

തളിപ്പറമ്പിലെ സിഗ്ടെക് നിക്ഷേപതട്ടിപ്പ്: മുഖ്യപ്രതികളിലൊരാളായ എറണാകുളം സ്വദേശിനി അറസ്റ്റിൽ


തളിപ്പറമ്പ്: തളിപ്പറമ്പിലെ ” സിഗ്ടെക് ” നിക്ഷേപ തട്ടിപ്പുകേസിൽ ഒരാൾകൂടി അറസ്റ്റിൽ. കമ്പനി ഡയറക്ടർ കോട്ടയം തിരുനക്കര ആസാദ്ലൈൻ സ്വദേശിയും ഇപ്പോൾ എറണാകുളം തൃപ്പൂണിത്തുറ വൈക്കം റോഡിൽ വനിതാപോലീസ് സ്റ്റേഷനു സമീപം താമസക്കാരിയുമായ കൊളങ്ങര വീട്ടിൽ സന്ധ്യ (36) യാണ് പിടിയിലായത്. ജോലി ചെയ്യുന്ന സ്ഥാപനത്തിൽ നിന്നും വരുന്നതിനിടെ എറണാകുളം ജോസ് ജംഗ്ഷനിൽ വച്ചാണ് ഇവരെ കസ്റ്റഡിയിൽ എടുത്തത്.നിലവിൽ തളിപ്പറമ്പ് സ്റ്റേഷനിൽ 5 കേസുകളിൽ പ്രതിയാണ് സന്ധ്യ. തലശ്ശേരി മട്ടന്നൂർ, പരിയാരം ,കാഞ്ഞങ്ങാട്, നീലേശ്വരം എന്നിവിടങ്ങളിലും കോട്ടയത്തുംഇവർക്കെതിരെ കേസുണ്ട്. കമ്പനിയുടെ ഉടമകളിൽ ഒരാളായരാജീവിന്റെ ഭാര്യയാണ് സന്ധ്യ.രാജീവും നിക്ഷേപ തട്ടിപ്പുകേസിലെ പ്രതിയാണ്. ഇയാളും അടുത്ത ദിവസം പിടിയിലാകു മെന്നാണ് സൂചന. രാജീവിന്റെ സഹോദരൻ പരേതനായ രാജേഷിന്റെ ഭാര്യ ബൃന്ദയെയും പിടികൂടാനുണ്ട്. കമ്പനിയുടെ മേധാവിയായിരുന്ന രാജേഷിന്റെ മരണത്തിനു ശേഷം രാജീവാണ് കമ്പനിക്ക് നേതൃത്വം നൽകിയിരുന്നത്.2015ൽ കോട്ടയത്ത് സമാനമായ ഇരുപതോളം തട്ടിപ്പു കേസുകളിൽ രാജീവ് ജയിലിൽ കിടക്കുകയും കമ്പനിയുടെ ആസ്തികൾ കോടതി കണ്ടുകെട്ടുകയും ചെയ്തിരുന്നു.ഇതിനു ശേഷമാണ് സിഗ്ടെക്ന്റെ ആസ്ഥാനം തളിപ്പറമ്പിലേക്ക് മാറ്റിയത്. ആയിരത്തോളം നിക്ഷേപകരിൽ നിന്നായി 100കോടിയോളം രൂപയാണ് സിഗ്ടെക് മാർക്കറ്റ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനി ഉടമകൾ തട്ടിയത്.എസ്.ഐ പുരുഷോത്തമൻ, എ.എസ്.ഐ മൊയ്തീൻ, സീനിയർ സി.പി.ഒ അബ്ദുൾ റൗഫ്‌, വനിതപോലീസ്ഓഫീസർ സിന്ധു എന്നിവരടങ്ങുന്ന സംഘമാണ് സന്ധ്യയെ പിടികൂടിയത്.പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.മെയ് 2നാണ് ഉടമകളിലൊരാളായ പാലക്കാട് ആലത്തൂർ സ്വദേശിയും തളിപ്പറമ്പ പുഴക്കുളങ്ങരയിൽ താമസക്കാരനുമായ സുരേഷ് ബാബു ,ഡയറകടർ കാസർകോട് സ്വദേശി കുഞ്ഞിചന്തു എന്നിവരെ തളിപ്പറമ്പ ഡി.വൈ.എസ്.പി. കെ.വി വേണുഗോപാൽ അറസ്റ്റ് ചെയ്തത്.ഇവരെ ചോദ്യം ചെയ്തപ്പോഴാണ് കേരളത്തിലങ്ങോളമിങ്ങോളം നടത്തിയ തട്ടിപ്പ് കണ്ടെത്തിയത്.നിക്ഷേപിച്ച തുക അഞ്ച് വർഷം കൊണ്ട് ഇരട്ടിപ്പിച്ച് നൽകുമെന്നായിരുന്നു വാഗ്ദ്ധാനം അല്ലെങ്കിൽ 13.5 ശതമാനം നിരക്കിൽ വാർഷിക പലിശ ഈ മോഹന വാഗ്ദ്ധാനങ്ങളിൽ മയങ്ങിദേശസാൽകൃത ബാങ്കിലെ നിക്ഷേപം പോലും പിൻവലിച്ച് ആളുകൾ ” സിഗ്ടെക്കി “ൽ നിക്ഷേപിച്ചു.ആദ്യകാലങ്ങളിൽ കൃത്യമായി പലിശ നൽകിയതോടെ ആളുകൾക്ക് വിശ്വാസം വരികയും നിക്ഷേപിച്ചവർ തന്നെ വീണ്ടും പണം കമ്പനിക്ക് നൽകുകയും ചെയ്തു. സ്ത്രികൾക്ക് വലിയ കമ്മിഷൻ വാഗ്ദ്ധാനം ചെയ്ത് ഇടനിലക്കാരാക്കുകയായിരുന്നു ഉടമകൾ ചെയ്തത്. ഇടനിലക്കാർ അവരുടെ സുഹൃത്തുക്കളെയും ബന്ധുക്കളെയും സമീപിച്ച് കമ്പനിയിലെക്ക് പണം നിക്ഷേപിപ്പിച്ചു പലരും ഇടനിലക്കാരെ വിശ്വസിച്ചാണ് പണം കൊടുത്തത്.പതിനായിരം രൂപ മുതൽ രണ്ട് കോടി രൂപ വരെ നിക്ഷേപിച്ചവർ കണ്ണൂർ, കാസർകോട് ജില്ലകളിൽ ഉണ്ട്.വിദേശ മലയാളികളുടെ ഭാര്യമാരും, റിട്ട: ഉദ്യോഗസ്ഥൻമാരും പണം നിക്ഷേപിച്ചിട്ടുണ്ട്.ശാഖകൾ പൂട്ടിയതോടെ പണം നഷ്ട്ടപ്പെട്ടവർ ഏജന്റ് മാരുടെ വീടുകളിലെത്തി പണം ആവശ്യപ്പെടാൻ തുടങ്ങിയത് സംഘർഷത്തിനിടയാക്കുന്നുണ്ട്. മാസങ്ങൾക്ക് മുമ്പ് ശബളവും കമ്മിഷനും ലഭിക്കാത്ത അമ്പതോളം ഏജന്റ് മാർ കോട്ടയത്ത് നിന്നും എത്തിതളിപ്പറമ്പിലെ കമ്പനിയുടെ ആസ്ഥാനത്തിന് മുന്നിൽ സമരം ചെയ്തതോടെയാണ് തട്ടിപ്പ് പുറം ലോകം അറിഞ്ഞത്.

No comments