കണ്ണവത്ത് ജീപ്പ് അപകടത്തിൽ പെട്ട് ഒരാൾ മരിച്ചു
കണ്ണവം:കണ്ണവം പോലീസ് സ്റ്റേഷനു സമീപം ജീപ്പ് തിട്ടയിലിടിച്ച് ഒരാൾ മരിച്ചു. ചെട്ടിയാംപറമ്പ് സ്വദേശി പുന്നവേലിൽ ജോസഫ് (ചേത്രിയിൽ കുഞ്ഞേപ്പ് /68)ആണ് മരിച്ചത്. വാഹനത്തിലുണ്ടായിരുന്ന 5 പേർക്ക് പരിക്കേറ്റു . ചെട്ടിയാപറമ്പ് സ്വദേശികളായ മരിച്ച ജോസഫിന്റെ മകൻ ബിജു,ജോസഫിന്റെ മകളുടെ മകൻ വിപിൻ,സുബ്രഹ്മണ്യൻ, ജയൻ,സനീഷ് എന്നിവർക്കാണ് പരിക്കേറ്റത്.ഇതിൽ ഗുരുതരമായി പരിക്കേറ്റ ബിജുവിനെയും സനീഷിനെയും കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടു പോയി.ബാക്കിയുള്ളവരെ തലശേരി ഇന്ധിരാഗാന്ധി സഹകരണാശുപത്രിയിൽ പ്രവേശിപ്പിച്ചു.ഇന്ന് 11മണിയോടെയാണ് സംഭവം.മരിച്ച ജോസഫിന്റെ ചികിത്സയ്ക്കായി പേരാവൂർ ആശുപത്രിയിൽ നിന്ന് തലശ്ശേരിയിലേക്ക് പോകുന്ന വഴിയാണ് അപകടത്തിൽപ്പെട്ടത്.തലശ്ശേരി ഭാഗത്ത് നിന്ന് വരികയായിരുന്ന സ്വകാര്യ ബസിനെ കെ.എസ്.ആർ.ടി.സി ബസ് മറികടക്കാൻ ശ്രമിക്കുന്നതിനിടെയാണ് തലശ്ശേരി ഭാഗത്തേക്ക് പോവുന്ന ജീപ്പ് അപകടത്തിൽ പെട്ടത്.



No comments