കണ്ണൂരിൽ അന്യസംസ്ഥാന തൊഴിലാളികളെ അക്രമിച്ച് പണവും മൊബൈൽ ഫോണും കവർന്നയാൾ അറസ്റ്റിൽ
കണ്ണൂർ: നിർമ്മാണം നടന്നു കൊണ്ടിരിക്കുന്ന വീട്ടിൽ താമസിച്ച് ജോലി ചെയ്ത് വരികയായിരുന്ന അന്യസംസ്ഥാന തൊഴിലാളികളെ വീട്ടിൽ കയറി അക്രമിച്ച് 20,000 രൂപയും മൊബൈൽ ഫോണും കവർന്നയാൾ അറസ്റ്റിൽ.ചാലാട് ജയന്തി റോഡ് സ്വദേശിയും ഇപ്പോൾ അഴിക്കോട് പൊയ്ത്തും കടവിലെ വാടക കോട്ടേഴ്സിൽ താമസക്കാരനുമായ എം കെ.നജാസ് (38)നെയാണ് കണ്ണൂർ ടൗൺ എസ്.ഐ ശ്രീജിത്ത് കൊടേരി അറസ്റ്റ് ചെയ്തത്.ഇന്നലെ രാത്രി 7 മണിയോടെ കണ്ണൂർ തായതെരുവിലെ നിർമ്മാണത്തിലിരിക്കുന്ന വീട്ടിലെത്തിയ നജാസ് പശ്ചിമ ബംഗാൾ സ്വദേശികളായ തൊഴിലാളികളെ ഭീഷണിപ്പെടുത്തി പണവും മൊബെൽ ഫോണും കവർന്ന് സ്കൂട്ടറിൽ രക്ഷപ്പെടുകയായിരുന്നു. ഉടൻ തൊഴിലാളികൾ മേസ്തിരിയെ വിവരം അറിയിച്ചു. മേസ്തിരി കാപ്പാട് സ്വദേശി സുനിൽ കുമാർ കണ്ണൂർ ടൗൺ പോലീസിൽ പരാതി നൽകി. പരാതി ലഭിച്ച് മണിക്കുറുകൾക്കകം താഴെചൊവ്വയിൽ വച്ച് ശ്രീജിത്ത് കൊടേരിയും സംഘവും ഇയാളെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.ഇയാളുടെ കൂട്ടു പ്രതിയെ കണ്ടെത്താൻ പോലീസ് അന്വേഷണം ഊർജിതമാക്കി.നജാസ് അഞ്ച് ദിവസം മുമ്പാണ് കളവ് കേസിൽ ജയിൽ നിന്നും ജാമ്യത്തിലിറങ്ങിയത്.നിരവധി മോഷണ കേസിൽ പ്രതിയാണ് ഇയാളെന്ന് പോലീസ് പറഞ്ഞു. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.



No comments