APP DOWNLOAD

TRENDING

സോഷ്യൽ മീഡിയയിലൂടെ ഹർത്താൽ ആഹ്വാനം: ആശങ്കയോടെ ജനം


കാശ്മീർ പെൺകുട്ടിയുടെ കൊലപാതകത്തിൽ പ്രതിഷേധിച്ച് ഏപ്രിൽ 16ന് ഹർത്താലാണെന്ന വ്യാജ സന്ദേശം നവ മാധ്യമങ്ങളിൽ വൈറൽ ആകുന്നു. ഒരു സംഘടനയുടെയും പിൻബലമില്ലാതെയാണ് ഹർത്താലെന്നും ജനങ്ങൾ സഹകരിക്കണമെന്നുമാണ് നവ മാധ്യമങ്ങളിൽ കൂടിയുള്ള വ്യാജ സന്ദേശത്തിന്റെ ഉള്ളടക്കം . എന്നാൽ ഇത് വ്യാജ സന്ദേശമാണെന്നറിയാതെ നിരവധി പേരാണ് വാട്സാപ്പിലും ഫെസ് ബുക്കിലുമായി സന്ദേശം പ്രചരിപ്പിക്കുന്നത്. ആരുടെയോ മനസിൽ തോന്നിയ ആശയം 3 ദിവസം കൊണ്ട് ലക്ഷക്കണക്കിന് പേരാണ് സത്യാവസ്ഥയറിയാതെ പങ്കുവെച്ചത്

 എന്നാൽ ചില സ്ഥലങ്ങളിൽ ഹർത്താൽ ആഹ്വാനവുമായി വിദ്യാർത്ഥികൾ റോഡിലിറങ്ങിയതും ശ്രദ്ധേയമായി

No comments