വ്യാജപ്രചരണം;സംഘ്പരിവാർ നേതാവിനെതിരെ പോലീസ് കേസെടുത്തു
സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാജപ്രചരണം നടത്തിയ സംഘ്പരിവാർ നേതാവ് ലസിത പാലക്കലിനെതിരെ ധർമ്മടം പോലീസ് കേസെടുത്തു. പ്രകോപനമുണ്ടാക്കി കലാപം നടത്താന്‍ ലക്ഷ്യമിട്ടുള്ള കുറ്റകൃത്യത്തിന് ഒരു വര്‍ഷം വരെ ശിക്ഷ ലഭിക്കാവുന്ന വകുപ്പുകള്‍ ചേര്‍ത്താണ് ധര്‍മ്മടം പൊലീസ് കേസെടുത്തിരിക്കുന്നത്.പിണറായിയിൽ മാതാപിതാക്കളെയും മക്കളെയും കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ സൗമ്യയെ സി.പി.എം പിണറായി ലോക്കല്‍ കമ്മിറ്റി അംഗമായി ചിത്രീകരിച്ചായിരുന്നു ലസിത പാലക്കൽ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തത്. ”പിണറായിയിലെ ലവള്‍ -ലോക്കല്‍ കമ്മിറ്റി അംഗമാണെന്ന് കേട്ടു” എന്ന പോസ്റ്റോടെയാണ് സംഭവങ്ങളുടെ തുടക്കം.
”അവിഹിതബന്ധത്തെ എതിര്‍ത്തതിന് മാതാപിതാക്കളെയും മക്കളെയും കൊലപ്പെടുത്തിയ സൗമ്യ, സി.പി.എം പിണറായി ലോക്കല്‍ കമ്മിറ്റി അംഗം. ഇതാണ് സഖാവ്, ഇതാവണം സഖാവ്” എന്ന പോസ്റ്റും പിറകെയെത്തി. പാര്‍ട്ടിയെ അപകീര്‍ത്തിപ്പെടുത്തുന്ന പോസ്റ്റിട്ടതോടെയാണ് ലസിത പാലക്കലിനെതിരെ സിപിഎം നിയമനടപടിക്കൊരുങ്ങിയത്.സി.പി.എം പിണറായി ലോക്കല്‍ കമ്മിറ്റി സെക്രട്ടറി കക്കോത്ത് രാജന്റെ പരാതിയിലാണ് പോലീസ് കേസെടുത്തിരിക്കുന്നത്.

No comments