ബാർ അടിച്ചു തകർത്ത കേസിൽ ഒരാൾ അറസ്റ്റിൽ
കണ്ണപുരം: സംഘം ചേർന്ന് ബാർ അടിച്ചു തകർത്ത കേസിൽ യുവാവ് അറസ്റ്റിൽ. കണ്ണപുരം പൂങ്കാവിലെ ആരംമ്പൽ ജിജിലിനെയാണ് എസ്.ഐ വി.വി ശ്രീജേഷ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ദിവസം രാത്രി പഴയങ്ങാടി താവത്തെ പ്രതീക്ഷ ബാർ ഒരുസംഘം അടിച്ചുതകർക്കുകയും ജീവനക്കാരെ കയ്യേറ്റം ചെയ്യുകയും അക്രമത്തിന് ശേഷം സംഘം തളിപ്പറമ്പിലെത്തി സി.പി.എം പ്രവർത്തകരെ ആക്രമിക്കുകയും ചെയ്തിരുന്നു. മറ്റ് പ്രതികളെ തിരിച്ചറിഞ്ഞതായി പോലീസ് പറഞ്ഞു.ബാർ അക്രമത്തിൽ രണ്ടരലക്ഷം രൂപയുടെ നാശനഷ്ടമുണ്ടായതായി മാനേജർ പോലീസിൽ പരാതി നൽകിയിരുന്നു

No comments