ചെറുപുഴയില്‍ റോഡപകടങ്ങള്‍ പതിവാകുന്നു
ചെറുപുഴ:
തിങ്കളാഴ്ചയുണ്ടായ വാഹനാപകടങ്ങളില്‍ രണ്ടുപേര്‍ക്ക് പരിക്കേറ്റു.
ചെറുപുഴ-ഭൂദാനം റോഡില്‍ പെട്രോള്‍ പമ്പിനു സമീപം കാറിടിച്ച് മുച്ചക്ര സ്‌കൂട്ടര്‍ യാത്രികനും വഴിയാത്രക്കാരിക്കും പരിക്കേറ്റു. സ്‌കൂട്ടര്‍ യാത്രികന്‍ കന്നിക്കളം സ്വദേശി പള്ളിക്കര മോഹനന്‍ (40), കുണ്ടംതടം സ്വദേശി ഇളയിടത്ത് പത്മിനി (54) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇരുവരെയും പരിയാരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. പാടിയോട്ടുചാല്‍ മച്ചിയില്‍ ഇറക്കത്തില്‍ കുഴല്‍കിണര്‍ ലോറി നിയന്ത്രണം വിട്ട് കുത്തനെ ഇറക്കവും വളവുമുള്ള ഭാഗത്ത് ഓവുചാലില്‍ വീണു. പുതിയതായി മെക്കാഡം ടാറിംഗ് നടക്കുന്ന റോഡിലായിരുന്നു അപകടം.



No comments