ഷുഹൈബ് വധം: ഒരാള്‍ കൂടി അറസ്റ്റില്‍
കണ്ണൂര്‍: ഷുഹൈബ് വധക്കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. മട്ടന്നൂര്‍ പാലയോട് തെരൂരിലെ സഞ്ജയ് (21)ആണ് ഇന്നലെ രാത്രിയോടെ കണ്ണൂര്‍ കണ്ണോത്തുംചാലിലെ ഒളിത്താവളത്തില്‍ നിന്നും പിടിയിലായത്. കൊലയ്ക്ക് ഉപയോഗിച്ചതിന്റെ ബാക്കിവന്ന ബോംബും കണ്ടെടുത്തിട്ടുണ്ട്. ഇന്ന് രാവിലെ അറസ്റ്റും പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. ഇയാളാണ് കൊലയ്ക്ക് നിര്‍ണായക സഹായങ്ങള്‍ നല്‍കിയതെന്ന് പൊലീസ് പറഞ്ഞു. ഇതോടെ കേസില്‍ പിടിയിലായവരുടെ എണ്ണം ഏഴായി



No comments