APP DOWNLOAD

TRENDING

ശുഹൈബ് വധം: ആയുധങ്ങള്‍ കണ്ടെടുത്തു



കണ്ണൂര്‍: ശുഐബിനെ വധിക്കാന്‍ ഉപയോഗിച്ചതെന്ന് കരുതുന്ന ആയുധങ്ങള്‍ പോലീസ് കണ്ടെടുത്തു. മട്ടന്നൂരിന് സമീപം വെള്ളപ്പറമ്പില്‍ നിന്ന് മൂന്ന് വാളുകളാണ് ലഭിച്ചത്. നേരത്തെ പ്രദേശത്ത് നിന്നും ഒരു വാള്‍ ലഭിച്ചിരുന്നു. ശുഹൈബിനെ കൊലപ്പെടുത്തിയ സ്ഥലത്ത് നിന്നും രണ്ട് കിലോമീറ്റര്‍ അകലെയാണ് ഈ സ്ഥലം. ശുഎബിനെ കൊലപ്പെടുത്തിയത് ഈ ആയുധങ്ങള്‍ ഉപയോഗിച്ചാണോ എന്ന് പരിശോധനയിലാണ് പോലീസ്.

ശുഹൈബ് വധക്കേസില്‍ സര്‍ക്കാറിനേയും പോലീസിനേയും ഹൈക്കോടതി ഇന്നലെ ശക്തമായി വിമര്‍ശിച്ചിരുന്നു. ആയുധങ്ങള്‍ ഇത്ര ദിവസമായിട്ടും എന്തുകൊണ്ട് കണ്ടെടുത്തില്ല എന്നായിരുന്നു കോടതിയുടെ ചോദ്യം. പ്രതികള്‍ ഉപയോഗിച്ച വാഹനവും ദിവസങ്ങള്‍ക്ക് ശേഷമാണ് പോലീസ് കണ്ടെടുത്തത്. കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ശുഐബിന്റെ പിതാവ് നല്‍കിയ ഹരജി പരിഗണിക്കവേയാണ് ഹൈക്കോടതി സര്‍ക്കാറിനെ രൂക്ഷമായി വിമര്‍ശിച്ചത്




No comments