APP DOWNLOAD

TRENDING

ശുഹൈബ് വധം: വാഹനം തിരിച്ചറിഞ്ഞു; ഉടമ പാപ്പിനിശേരി സ്വദേശി

കണ്ണൂര്‍: മട്ടന്നൂരില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് ശുഹൈബിനെ കൊലപ്പെടുത്തിയ പ്രതികള്‍ കൃത്യത്തിന് എത്തിയ വാഹനം തിരിച്ചറിഞ്ഞു. പാപ്പിനിശേരി സ്വദേശി പ്രഷോഭിന്റെ ഉടസ്ഥതയിലുള്ളതാണ് വാഹനം.

വാഗണ്‍ആര്‍ കാറിലെത്തിയ പ്രതികളാണ് ബോംബെറിഞ്ഞശേഷം ശുഹൈബിനെ തട്ടുകടയില്‍ കയറി വെട്ടിവീഴ്ത്തിയതെന്ന് ശുഹൈബിനൊപ്പമുണ്ടായിരുന്ന സുഹൃത്തുക്കള്‍ വ്യക്തമാക്കിയിരുന്നു. നമ്പര്‍ പ്ലേറ്റ് മറച്ച് ‘ഫോര്‍ രജിസ്‌ട്രേഷന്‍’ ബോര്‍ഡ് വച്ചായിരുന്നു കാറില്‍ പ്രതികള്‍ എത്തിയതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞിരുന്നു.

ഇന്ന് കേസില്‍ അഞ്ചുപ്രതികളെ കൂടി കസ്റ്റഡിയിലെടുത്തതായി അറിയിച്ച കണ്ണൂര്‍ എസ്പി ജി ശിവവിക്രം പ്രതികള്‍ ഉപയോഗിച്ച വാഹനം കസ്റ്റഡിയിലെടുത്തതായും പറഞ്ഞിരുന്നു. ഈ കാറിനെ കുറിച്ച് നടത്തിയ അന്വേഷണത്തിലാണ് പാപ്പിനിശേരി സ്വദേശിയുടെ വാഹനമാണ് പ്രതികള്‍ ഉപയോഗിച്ചതെന്ന് വ്യക്തമായത്.

അതേസമയം, കേ​സി​ലെ പ്ര​തി​ക​ളാ​യ ആ​കാ​ശ് തി​ല്ല​ങ്കേ​രി​യെ​യും റി​ജി​ൻ രാ​ജി​നേ​യും പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ വി​ട്ടു. നാ​ല് ദി​വ​സ​ത്തേ​ക്കാ​ണ് ഇ​വ​രെ ക​സ്റ്റ​ഡി​യി​ൽ വി​ട്ടി​രി​ക്കു​ന്ന​ത്. സിപിഐഎം സജീവ പ്രവര്‍ത്തകരായ ഇരുവരുമാണ് കേസുമായി ബന്ധപ്പെട്ട് ആദ്യം പിടിയിലായത്. ഇവരെ ഇന്നലെ കൊലപാതകത്തിലെ സാക്ഷികളും ശുഹൈബിനൊപ്പം വെട്ടേറ്റ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുമായ റിയാസ്, നൗഷാദ് എന്നിവര്‍ തിരിച്ചറിഞ്ഞിരുന്നു.

No comments