APP DOWNLOAD

TRENDING

മധുവിന്റെ കൊലപാതകം ; മുഴുവൻ പ്രതികളും പിടിയിലായി

പാലക്കാട് : മധുവിന്റെ കൊലപാതകം മുഴുവൻ പ്രതികളും പിടിയിലായി. റേഞ്ച് ഐജി എം. ആർ അജിത് കുമാറാണ് ഇക്കാര്യം അറിയിച്ചത്. പ്രതികളെ അഗളി പോലീസ് സ്റ്റേഷനില്‍ എത്തിച്ചു. ഇതോടെ പിടിയിലായവരുടെ എണ്ണം 15 ആയി.മധുവിന്റെ താമസ സ്ഥലം കാണിച്ച് കൊടുത്തത് വനം വകുപ്പ് ഉദ്യോഗസ്ഥരെന്നു പ്രതികൾ മൊഴി നൽകി. ഉദ്യോഗസ്ഥർക്ക് എതിരെയും നടപടി ഉണ്ടാകും.
അബൂബക്കര്‍, ഉബൈദ്, ഷംസുദ്ദീന്‍, നജീബ്, രാധാകൃഷ്ണന്‍,ജൈജു, സിദ്ധിഖ്, ഹുസൈന്‍, മരക്കാര്‍, ഹുസൈന്‍,അബ്ദുള്‍ കരീം, അനീഷ് എന്നിവരാണ് പ്രതി പട്ടികയിലുള്ളത്. കൊലക്കുറ്റത്തിനും കാട്ടില്‍ അതിക്രമിച്ച് കയറിയതിനും ഇവര്‍ക്കെതിരെ കേസെടുക്കും. 307,302,324 എന്നി വകുപ്പുകള്‍, എസ് എസ് എടി ആക്റ്റ് എന്നിവ ചേര്‍ത്ത് കേസന്വേഷിക്കുമെന്നും തൃശ്ശൂര്‍ റെയ്ഞ്ച് ഐ. ജി എം. ആർ അജിത് കുമാര്‍ അറിയിച്ചു.
ഏഴു പേർ ചേർന്ന് തന്നെ ക്രൂരമായി മർദ്ദിച്ചെന്നു മരിക്കുന്നതിന് മുൻപ് മധു പോലീസിന് മൊഴി നൽകി. ഹുസൈൻ,മാത്തച്ചൻ,മനു,അബ്ദുൾ റഹ്മാൻ,അബ്ദുൾ ലത്തീഫ്,അബ്ദുൾ കരീം,ഉമർ എന്നിവരുടെ പേരും മധു പറഞ്ഞിരുന്നു.

No comments