ഷുഹൈബിന്റെ വെട്ടേറ്റ ചിത്രം ഉയര്‍ത്തിക്കാട്ടി ജഡ്ജി; പൊലീസിന് ശാസനയുമായി ഹൈക്കോടതി
ഷുഹൈബ് വധക്കേസില്‍ അന്വേഷണസംഘത്തിന് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം. വെട്ടേറ്റ് മരിച്ച ഷുഹൈബിന്റെ ചിത്രം ഉയര്‍ത്തിക്കാട്ടിയ ജസ്റ്റിസ് കെമാല്‍പാഷ പതിനഞ്ച് ദിവസമായിട്ടും കൊലപാതകത്തിനുപയോഗച്ച ആയുധങ്ങള്‍ കണ്ടെടുക്കാനാകാത്തത് വീഴ്ചയെന്ന് ചുണ്ടിക്കാട്ടി. അന്വേഷണം ഏറ്റെടുക്കുന്ന കാര്യത്തില്‍ ഒരാഴ്ചയ്ക്കം തീരുമാനമറിയിക്കാമെന്ന് സിബിഐ അറിയിച്ചു. ഷുഹൈബിനെതിരെ നടന്നത് തീവ്രവാദികളുടേതിന് സമാനമായ അക്രമമായിട്ടും യുഎപിഎ ചുമത്തിയില്ലെന്ന് ഹര്‍ജിക്കാരന്‍ ആരോപിച്ചു.
ഷുഹൈബ് വധക്കേസില്‍ അന്വേഷണം തൃപ്തികരമെന്ന സര്‍ക്കാര്‍ നിലപാടിനോട്ഒ ട്ടും തൃപ്തികരമായല്ല കോടതി പ്രതികരിച്ചത്. ഷുഹൈബ് കൊല്ലപ്പെട്ടു കിടക്കുന്ന ചിത്രം ഉയര്‍ത്തിക്കാട്ടിയ ജഡ്ജി പതിഞ്ചുദിവസമായിട്ടും ആയുധം കണ്ടെടുത്തിട്ടില്ല എന്നകാര്യം ഒാര്‍മിപ്പിച്ചു. അന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്നും മറ്റൊരേജന്‍സി അന്വേഷണം ഏറ്റെടുക്കേണ്ട സാഹചര്യമില്ലെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി. മാത്രമല്ല ഹര്‍ജിക്കാരന്റെ അഭിഭാഷകന്റെേത് രാഷ്ട്രീയ പ്രസംഗമാണെന്നും സ്റ്റേറ്റ് അറ്റോര്‍ണിയുടെ വാദിച്ചു. ഹര്‍ജിയിലേത് വസ്തുതകളാണെന്ന് ചൂണ്ടിക്കാട്ടി കോടതി ആവാദം നിരാകരിച്ചു. പൊലീസില്‍ ചാരന്‍മാരുണ്ടെന്നും അന്വേഷണ രഹസ്യങ്ങള്‍ ചോരുന്നുണ്ടെന്നും എസ്പി പറഞ്ഞത് എന്തടിസ്ഥാനത്തിലാണെന്നും കോടതി ചോദിച്ചു . തുടര്‍ന്ന് കോടതി സിബിഐയുടെ അഭിപ്രായവും തേടി. കേസ് വീണ്ടും പരിഗണിക്കുന്ന ചൊവ്വാഴ്ചയ്ക്ക് മുന്‍പ് അന്വേഷണം എറ്റെടുക്കുന്നതില്‍ നിലപാട് അറിയിക്കാമെന്ന് സിബിഐ വ്യക്തമാക്കി.
ഷുഹൈബിന്റെ മാതാപിതാക്കളാണ് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്. നിലവിലെ അന്വേഷണം സിപിഎമ്മിന്റെ ആജ്ഞപ്രകാരമാണെന്നും കേസില്‍ പിടിയിലായ രണ്ടു പ്രതികള്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയനുമായും പി.ജയരാജനുമായും അടുത്തബന്ധമുണ്ടെന്നും ഹര്‍ജിക്കാരന്‍ ആരോപിച്ചു. പ്രതികള്‍ നേതാക്കള്‍ക്കൊപ്പം ഇരിക്കുന്ന ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
സംഭവത്തെ അപലപിക്കാന്‍ സ്ഥലം എംഎല്‍എ കൂടിയായ ഇ.പി ജയരാജന് ഇതുവരെ തയ്യാറായിട്ടില്ല. കൊലപാതകത്തിന് പിന്നിലെ രാഷ്ട്രീയ ഗൂഢാലോചന, സാമ്പത്തിക സ്രോതസ് എന്നിവ കണ്ടെത്താന്‍ സിബിഐ അന്വേഷണം അനിവാര്യമാണെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.

No comments