APP DOWNLOAD

TRENDING

വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട ബൈക്ക് കത്തിച്ച നിലയില്‍



പഴയങ്ങാടി: വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട ബൈക്ക് കത്തിച്ച നിലയില്‍ കണ്ടെത്തി. പഴയങ്ങാടി പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ മാട്ടൂല്‍ സൗത്ത് ഫിഷര്‍ മെന്‍ കോളനിയില്‍ ഇന്നു പുലര്‍ച്ചെ 1.30ഓടെയാണ് സംഭവം. കോളനിയിലെ മണ്ടേന്‍ ഹൗസില്‍ ഇസ്ഹാഖിന്റെ ബൈക്കാണ് അഗ്നിക്കിരയാക്കിയത്. ഇസ്ഹാഖ് വിദേശത്ത് ജോലി ചെയ്യുന്നതിനാല്‍ സഹോദരന്‍ നിയാസാണ് ബൈക്ക് ഉപയോഗിച്ചു വരുന്നത്. കെഎല്‍ 59 ബി 8353  നമ്പര്‍ ബജാജ് ഡിസ്‌കവര്‍ ബൈക്ക് വീടിനോട് ചേര്‍ത്തു നിര്‍ത്തി കത്തിച്ച നിലയിലായിരുന്നു. സമീപത്തെ വീട്ടിലെ അഫ്‌സല്‍ എന്നയാളുടെ ബൈക്കിന്റെ കേബിള്‍ ഊരി പെട്രോള്‍ ഊറ്റിയ നിലയിലും കണ്ടെത്തിയിട്ടുണ്ട്. സ്ഥലത്ത് പോലീസ് പരിശോധന നടത്തി. 

No comments