APP DOWNLOAD

TRENDING

9 മാസം മുമ്പ് ജോലി തേടിപ്പോയ മകനെ കാത്ത് വൃദ്ധ മാതാവും നിരാലംബമായ കുടുംബവും



കണ്ണൂർ: കക്കാട് സ്വദേശിയും ഡ്രൈവറുമായ K. K. ഷരീഫ്   9 മാസം മുമ്പ് ജോലി തേടി മുംബൈയിലേക്ക് പോയതാണ്. അതിനു ശേഷം ഇന്നേവരെ (5 / 11/ 2018 ) അദ്ദേഹത്തെക്കുറിച്ച് യാതൊരു വിവരവും കിട്ടാതെ മനമുരുകി ദിനരാത്രങ്ങൾ തള്ളി നീക്കുകയാണ് കുടുംബം.
പിതാവ് നേരത്തെ മരണപ്പെട്ടതിനാൽ, വൃദ്ധയായ മാതാവും ഭാര്യയും കുട്ടികളുമടങ്ങിയ കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു ഷരീഫ്.

       മൂത്ത മകളുടെ വിവാഹ ശേഷം വന്ന ബാധ്യതകൾ തീർക്കാനുള്ള തത്രപ്പാടിന്റെ ഭാഗമായിരുന്നു ജോലി തേടിയുള്ള ഈ യാത്ര.
ഇതിനു മുമ്പ് പലപ്പോഴും ജോലിയുടെ ഭാഗമായി വണ്ടിയുമായി മുംബൈയിൽ പോയിട്ടുള്ള ഷരീഫിന്റെ തിരോധാനം ദുരൂഹതകൾ ബാക്കിയാക്കുകയാണ്.
പ്രായാധിക്യത്തിന്റെ അവശതകൾ അനുഭവിക്കുന്ന ഉമ്മയും ഭാര്യയും അടുത്ത വീടുകളിൽപ്പോയി ജോലി ചെയ്തു കിട്ടുന്ന തുച്ഛമായ വരുമാനം കൊണ്ടാണ് ഈ നിരാലംബ കുടുംബം ഇപ്പോൾ പട്ടിണിയകറ്റുന്നത്.

പട്ടാമ്പി സ്വദേശിനിയാണ് ഷെരീഫിന്റെ ഭാര്യ.

ഇദ്ദേഹത്തെക്കുറിച്ച് എന്തെങ്കിലും വിവരം കിട്ടുന്നവർ ഉമ്മയുടെ നമ്പറിൽ അറിയിക്കാനപേക്ഷിക്കുന്നു.
7994653639- നഫീസ ഉമ്മ.

NB: ഈ പോസ്റ്റ് എത്രയും വേഗം ഷെയർ ചെയ്ത് പരമാവധി ജനങ്ങളിലേക്ക് എത്തിക്കുക.

No comments