ഇരിട്ടി പുഴയില്‍ സ്റ്റീൽ ബോംബ് കണ്ടെത്തി
ഇരിട്ടി: പുഴയില്‍ നിന്നും ബോംബ് കണ്ടെത്തി. ഇരിട്ടി വള്ള്യാട്ടെ വനം വകുപ്പിന്റെ ഔഷധ സസ്യത്തോട്ടത്തിന് സമീപത്ത് പുഴയിലാണ് സ്റ്റീല്‍ ബോംബ് കണ്ടെത്തിയത്. ഇന്ന് പതിനൊന്ന് മണിയോടെ പുഴയില്‍ കുളിക്കാനെത്തിയവരാണ് ബോംബ് കണ്ടത്. വിവരമറിയിച്ചതിനെ തുടര്‍ന്ന് ഇരിട്ടി പോലീസ് സ്ഥലത്തെത്തി ബോംബ് കസ്റ്റഡിയിലെടുത്തു. കൂടുതല്‍ പരിശോധനക്കായി ബോംബ് ഡിറ്റക്ഷന്‍ സ്‌ക്വാഡ് സ്ഥലത്തെത്തി.



No comments