കണ്ണൂരില്‍ വൻ ലഹരി വേട്ട; ഗുളികകളും കഞ്ചാവും സഹിതം മൂന്ന് യുവാക്കളെ പിടികൂടി
കണ്ണൂര്: കണ്ണൂരില്‍ ഗുളികകളും കഞ്ചാവും സഹിതം മൂന്ന് യുവാക്കള്‍ എക്‌സൈസ് സംഘത്തിന്റെ പിടിയിലായി. ശ്രീകണ്ഠപുരം സ്വദേശികളായ കോട്ടൂര്‍ അമ്മാന്‍ കുന്നുമ്മല്‍ ഇസ്ഹാഖ് (28) , മീത്തലകത്ത് വീട്ടില്‍ സിറാജുദ്ധിന്‍ (28), വലിയന്നൂര്‍ കോളനിയിലെ നിഖില്‍ കെ (21) എന്നിവരാണ് പിടിയിലായത്. ഇവരില്‍ നിന്ന് മുന്നൂറ് ഗ്രാം കഞ്ചാവും പത്ത് ഗ്രാം നിരോധിത ലഹരി ഗുളിക നൈട്രോസെപാമും പിടിച്ചെടുത്തു. ഇവര്‍ സഞ്ചരിച്ച കാറും സ്‌കൂട്ടറും പിടിച്ചെടുത്തിട്ടുണ്ട്. സംഘത്തിലെ രണ്ട് യുവാക്കള്‍ ബ്ലേഡ് ഉപയോഗിച്ച് എക്‌സൈസ് ഉദ്യോഗസ്ഥരെ അക്രമിച്ച് ഓടി രക്ഷപ്പെട്ടു.
എക്‌സൈസ് നാര്‍കോട്ടിക് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സതീഷ് കുമാറിന് ലഭിച്ച രഹസ്യവിവരത്തെത്തുടര്‍ന്ന് വാഹന പരിശോധന നടത്തിയതിനെത്തുടര്‍ന്നാണ് യുവാക്കള്‍ പിടിയിലായത്.
ചാല ഭാഗത്ത് വാഹനത്തില്‍ ഇവര്‍ ലഹരി വസ്തുക്കള്‍ എത്തിക്കുന്നുണ്ടെന്ന വിവരത്തിന്റെ ആടിസ്ഥാനത്തിലാണ് എക്‌സൈസ് ടീം ചാല ഹൈസ്‌കൂളിന് സമീപം വാഹന പരിശോധന നടത്തിയത്. വാഹനത്തിന് നിറുത്തുവാന്‍ കൈകാണിച്ചെങ്കിലും പ്രതികള്‍ നിറുത്തിയില്ല. തുടര്‍ന്ന് സ്‌കൂട്ടറും കാറും പിന്‍തുടര്‍ന്ന് ചാല മെയിന്‍ സ്‌റ്റോപ്പില്‍ വച്ച് പിടികൂടുകയായിരുന്നു.



No comments