പ്രവാസി വ്യവസായിയെ ആളു മാറി അറസ്റ്റു ചെയ്ത സംഭവത്തിൽ കേസെടുക്കുമെന്നു ന്യൂനപക്ഷ കമ്മിഷൻ.
കണ്ണൂർ: പ്രവാസി വ്യവസായിയെ ചക്കരക്കൽ പൊലീസ് ആളു മാറി അറസ്റ്റു ചെയ്ത സംഭവത്തിൽ കേസെടുക്കുമെന്നു സംസ്ഥാന ന്യൂനപക്ഷ കമ്മിഷൻ. കണ്ണൂർ കതിരൂർ പുല്യോട് സിഎച്ച് നഗർ സ്വദേശി താജുദീനെയാണ് പൊലീസ് 54 ദിവസം ജയിലിൽ അടച്ചത്.
ഇതുമായി ബന്ധപ്പെട്ടു മലയാള മനോരമ ‘ഞായറാഴ്ച’യിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കേസ്. താജുദ്ദീന് അർഹമായ നഷ്ടപരിഹാരം ലഭിക്കണം. കുറ്റക്കാരായ പൊലീസുകാർക്കെതിരെ നടപടിയുമുണ്ടാകണം. പൊലീസിന് നോട്ടിസ് അയയ്ക്കുമെന്നും കമ്മിഷൻ വ്യക്തമാക്കി.



No comments