APP DOWNLOAD

TRENDING

വീടിന്റെ വാർപ്പ്പലക പൊട്ടിവീണ് യുവാവ് മരിച്ചു



ഇരിട്ടി∙ എടൂർ കമ്പനിനിരത്തിൽ വീടിന്റെ വാർപ്പിന്റെ തട്ടുപൊളിക്കുന്നതിനിടെ പലക പൊട്ടി വീണു യുവാവു മരിച്ചു. വീടു നിർമാണ സംഘം പങ്കാളിയും നിർമാണ തൊഴിലാളിയുമായ എടൂർ മുടപ്പാല എം.യു.ഷാജിമോനാണ് (കുട്ടായി - 46) മരിച്ചത്. വീടിന്റെ ചിമ്മിനിയുടെ വാർപ്പ് പലക നീക്കം ചെയ്യുന്നതിനിടയിലാണ് അപകടം. നിലത്തുണ്ടായിരുന്ന വെട്ടുകല്ലിൽ നെഞ്ചിടിച്ചാണു വീണത്. ഭാര്യ: സിന്ധു. മക്കൾ: ഡിൽന, ഡിൽസൻ, ഡെസ്‌ന. പിതാവ്: പരേതനായ ഉലഹന്നാൻ. മാതാവ്: മറിയാമ്മ. സഹോദരങ്ങൾ: കുഞ്ഞുമോൻ, തങ്കമ്മ, തങ്കൻ, മോളി, പിൽസി, സാലി, ബിന്ദു.

No comments