DYFI മൊറാഴ മേഖലാ കമ്മറ്റിയുടെ നേതൃത്വത്തിൽ ജില്ലാ ആശുപത്രിയിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും പൊതിച്ചോർ വിതരണം ചെയ്തു
മൊറാഴ:വയറെരിയുന്നവരുടെ മിഴി നനയാതിരിക്കാൻ "ഹൃദയപൂർവ്വം പൊതിച്ചോർ" എന്ന DYFI കണ്ണൂർ ജില്ലാ കമ്മറ്റിയുടെ പ്രവർത്തനത്തിന്റെ ഭാഗമായി മൊറാഴ മേഖലാ കമ്മറ്റിയുടെ നേതൃത്വത്തിൽ ജില്ലാ ആശുപത്രിയിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും പൊതിച്ചോർ വിതരണം ചെയ്തു.മേഖലാ സെക്രട്ടറി സി.പി.മുഹാസ്, ട്രഷറർ രമിത്ത്, മേഖലാ കമ്മറ്റി അംഗങ്ങളായ അഭിജിത്ത്. എസ്, ധരുൺകുമാർ, സുനിൽ തുടങ്ങിയവർ നേതൃത്വം നൽകി.



No comments