APP DOWNLOAD

TRENDING

പി.ടി.എ. റഹീം എം.എല്‍.എ.യുടെ മകനും മരുമകനും സൗദിയിൽ അറസ്റ്റില്‍




കുന്ദമംഗലം എം.എല്‍.എ പി.ടി.എ. റഹീമിന്റെ മകനും മകളുടെ ഭർത്താവും സൗദി അറേബ്യയിൽ അറസ്റ്റിലായതായി റിപ്പോർട്ട്. ഹവാല ഇടപാടുമായി ബന്ധപ്പെട്ടാണ് അറസ്റ്റെന്നാണ് സൂചന.

പിടിഎ റഹീം എംഎല്‍എയുടെ മകന്‍ ഷബീര്‍ ടിപി, മകളുടെ ഭര്‍ത്താവ് ഷബീര്‍ വായോളി എന്നിവരാണ് അറസ്റ്റിലായിരിക്കുന്നത്. ഷബീര്‍ വായോളിയുടെ പിതാവ് കൊടുവള്ളി നഗരസഭയിലെ ഇടത് കൗണ്‍സിലറാണ്.

ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ദമാമിൽ നിന്നാണ് ഇരുവരും അറസ്റ്റിലായത്. കുഴല്‍പ്പണ കേസില്‍ പിടിയിലായ ഒരാളില്‍ നിന്നുള്ള അന്വേഷണമാണ് രണ്ടുപേരിലേക്കും എത്തിയത്.

എന്നാൽ അറസ്റ്റിനെക്കുറിച്ച് തനിക്കൊന്നും അറിയില്ലെന്നാണ് എംഎല്‍എ മാധ്യങ്ങളോട് പ്രതികരിച്ചത്. ഇടതു സ്വതന്ത്ര എം.എല്‍.എയാണ് പി.ടി.എ റഹീം.

No comments