കഞ്ചാവ് വില്‍പന; തളിപ്പറമ്പില്‍ രണ്ടുപേര്‍ പിടിയില്‍
തളിപ്പറമ്പ്: കഞ്ചാവ് വില്‍പ്പന സംഘത്തിലെ പ്രധാന കണ്ണികള്‍ പോലീസ് പിടിയിലായി. പാപ്പിനിശേരി റെയില്‍വേ ഗേറ്റിന് സമീപത്തെ മൂത്തേത്ത് വീട്ടില്‍ എം.ആബിദ്(37), നടുവില്‍ വാലിലകത്ത് ഹൗസില്‍ വി.ആര്‍.ഷെരീഫ്(19) എന്നിവരെയാണ് ഇന്നലെ രാത്രി ബക്കളം കടമ്പേരിയില്‍ നിന്ന് പോലീസ് പിടികൂടിയത്. ഇവരില്‍ നിന്ന് എട്ട് പ്ലാസ്റ്റിക്ക് പേക്കറ്റുകളില്‍ പൊതിഞ്ഞ നിലയില്‍ കഞ്ചാവ് പിടിച്ചെടുത്തു.
ഉത്തരേന്ത്യന്‍ തൊഴിലാളികള്‍ താമസിക്കുന്ന സ്ഥലങ്ങളില്‍ രാത്രികാലങ്ങളില്‍ ചെന്ന് കഞ്ചാവ് വില്‍ക്കുന്നത് ഇവരാണെന്ന് നേരത്തെ തളിപ്പറമ്പ് ഡിവൈഎസ്പി കെ.വി.വേണുഗോപാലിന് സൂചന ലഭിച്ചിരുന്നു. സ്‌ട്രൈക്കര്‍ പാര്‍ട്ടിയിലെ വി.യു.സിറാജ്, ഡ്രൈവര്‍ മുനീര്‍ എന്നിവര്‍ ദിവസങ്ങളായി ഇവരെ നിരീക്ഷിച്ചുവരികയായിരുന്നു. ഇന്നലെ രാത്രി കഞ്ചാവുമായി ബക്കളത്ത് എത്തിയ ഇവരെ പിന്തുടര്‍ന്ന് രാത്രി പത്തോടെയാണ് പോലീസ് പിടികൂടിയത്.



No comments