APP DOWNLOAD

TRENDING

കീച്ചേരിയില്‍ വിടിനു തീപിടുത്തം ; മുന്‍ഭാഗം പൂര്‍ണ്ണമായി കത്തി നശിച്ചു



കീച്ചേരി: കീച്ചേരി കുന്നിനു സമീപം വീടിനു തീപ്പിടിത്തം. വീടിന്റെ  മുന്‍ഭാഗം പൂര്‍ണ്ണമായി കത്തി നശിച്ചു. വടക്കേ വീട്ടില്‍ എം.എസ് കണ്ണന്റെ വീടിനാണ് തീപ്പിടിച്ചത്. പുലര്‍ച്ചെ ഒരു മണിയോടെയാണ് സംഭവം നടന്നത്. എകദേശം  5ലക്ഷം രൂപയുടെ നാശനഷ്ടം കണക്കാക്കിയിട്ടുണ്ട്. നിലവില്‍ വാടകയ്ക്ക് നല്‍കിയിരിക്കുന്ന വീട്ടില്‍ നിഷ ശശി തീര്‍ത്ഥം വാട്ടര്‍ പ്യൂരിഫയര്‍ പ്രവര്‍ത്തിക്കുകയാണ്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപ്പിടിത്തത്തിന് കാരണം എന്നാണ് പ്രാഥമിക നിഗമനം. കണ്ണൂരില്‍ നിന്നു ഫയര്‍ ഫോഴ്‌സ് എത്തി തീ നിയന്ത്രണവിധേയമാക്കി. ഫയര്‍ഫോഴ്‌സ് ഓഫീസര്‍മാരായ എം രാജേന്ദ്രനാഥ്, സി.വി വിനോദ് കുമാര്‍, സി.എസ് പ്രശാന്ത്, കെ.ധനേഷ് എന്നിവര്‍ നേതൃത്വം നല്‍കി.

No comments