കോൺഗ്രസ് തളിപ്പറമ്പ് സൗത്ത് മണ്ഡലം കമ്മറ്റി: സക്കരിയ്യ കായക്കൂൽ പ്രസിഡണ്ട്
തളിപ്പറമ്പ്: സക്കരിയ്യ കായക്കൂൽ കോൺഗ്രസ്തളിപ്പറമ്പ് സൗത്ത് മണ്ഡലം കമ്മിറ്റി പ്രസിഡന്റാവും. നിലവിലുള്ള മണ്ഡലം കമ്മിറ്റി സൗത്ത്, നോർത്ത് എന്നിങ്ങനെ രണ്ട് കമ്മിറ്റികളായി വിഭജിക്കാൻ ഡി സി സി തീരുമാനിച്ചിരുന്നു.എന്നാൽ ഐ ഗ്രൂപ്പിൽ പ്രസിഡന്റ് സ്ഥാനത്തേക്ക് തർക്കം വന്നതോടെ പുതിയ കമ്മറ്റി രൂപീകരണം മരവിപ്പിക്കാൻ ഡി സി സി തീരുമാനമെടുത്തതായി വാർത്ത പുറത്തു വന്നിരുന്നു.
നിലവിൽ പ്രസിഡന്റായ ടി.വി.രവീന്ദ്രൻ മികച്ച സംഘാടകനെന്ന നിലയിൽ പേരെടുത്തയാളാണെങ്കിലും ഐ ഗ്രൂപ്പിലെ കല്ലിങ്കീൽ വിഭാഗത്തിന് ഇദ്ദേഹത്തോട് അപ്രിയം തോന്നിയതിനാലാണ് മണ്ഡലം കമ്മറ്റി വിഭജിക്കാൻ കല്ലിങ്കിൽ ഡിസിസിയിൽ സമ്മർദ്ദം ചെലുത്തിയത്. എന്നാൽ പ്രസിഡന്റ് പദത്തെചൊല്ലി കല്ലിങ്കിൽ വിഭാഗത്തിൽ തർക്കം തുടർന്നതിനാൽ ആളെ കണ്ടെത്താനായില്ല.
ഒടുവിൽ ഡിസിസി കർശന നിലപാട് സ്വീകരിച്ചതോടെയാണ് എ ഗ്രൂപ്പിൽ നിന്നും അടുത്തിടെ ഐ ഗ്രൂപ്പിൽ ചേക്കേറിയ സക്കരിയ്യ കായക്കൂലിനെ പ്രസിഡന്റാക്കാൻ തീരുമാനിച്ചത്. തളിപ്പറമ്പ് ബാറിലെ അഭിഭാഷകനാണ് സക്കരിയ്യ. അടുത്ത ദിവസം തന്നെ ഇത് സംബന്ധിച്ച പ്രഖ്യാപനം ഉണ്ടാകുമെന്ന് ഡിസിസി അറിയിച്ചു.



No comments