ബന്ധുനിയമന വിവാദം: കെ.ടി അദീബ് രാജിവെച്ചു
ന്യൂനപക്ഷ വികസന ധനകാര്യ കോർപ്പറേഷൻ ജനറൽ മാനേജർ തസ്തികയിൽ നിന്നും അദീബ് കെ.ടി രാജിവെച്ചു. ആത്മാഭിമാനം ചോദ്യം ചെയ്യപ്പെട്ട സാഹചര്യത്തിലാണ് രാജി എന്ന രാജി കത്തിൽ അദീബ് പറയുന്നു. ഡയറക്ടർ ബോർഡ് തന്നെ സൗത്ത് ഇന്ത്യൻ ബാങ്ക് തിരികെ അയക്കണം എന്നും കത്തിൽ നിർദേശിക്കുന്നു.
ന്യൂനപക്ഷ വികസന ധനകാര്യ കോർപ്പറേഷൻ ഡയറക്ട് ബോർഡ് നാളെ ചേരും. അദീബിന്റെ കത്ത് നാളെ പരിഗണിക്കുമെന്ന് ചെയർമാൻ പറഞ്ഞു. നാളെ 11 ന് കോഴിക്കോട് ഓഫീസിലാണ് യോഗം. രാജി കത്ത് കിട്ടിയെന്നു എം.ഡി വി.കെ അക്‌ബർ പറഞ്ഞു
No comments