APP DOWNLOAD

TRENDING

മൂന്ന് ദിവസം മുന്നേ കാണാതായ യുവാവിന്റെ മൃതദേഹം പഴയങ്ങാടി പുഴയില്‍



പഴയങ്ങാടി: മൂന്ന് ദിവസം മുന്നേ കാണാതായ യുവാവിന്റെ മൃതദേഹം പഴയങ്ങാടി പുഴയില്‍ കണ്ടെത്തി. കണ്ണപുരം കയറ്റിലെ നിരിച്ചന്‍ വിനോദി(34)ന്റെ മൃതദേഹമാണ് പഴയങ്ങാടി മത്സ്യ മാര്‍ക്കറ്റ് പിറകിലെ പുഴയരികില്‍ ഇന്ന് പുലര്‍ച്ചെയോടെ കണ്ടെത്തിയത്. മത്സ്യത്തൊഴിലാളികള്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പഴയങ്ങാടി പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.
വിനോദിനെ കാണാനില്ലെന്ന് പറഞ്ഞ് മൂന്ന് ദിവസം മുമ്പ് കണ്ണപുരംപോലീസില്‍ ബന്ധുക്കള്‍ പരാതി നല്‍കിയിരുന്നു. ഈ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കണ്ണപുരം പോലീസ് നടത്തിയ പരിശോധനയിലാണ് വിനോദിന്റെ മൃതദേഹമാണെന്ന് തിരിച്ചറിഞ്ഞത്. മൃതദേഹം പരിയാരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. കണ്ണപുരം കയറ്റിയിലെ പരേതനായ കെ ദാമോദരന്‍-നിരിച്ചന്‍ ഭാര്‍ഗവി ദമ്പതികളുടെ മകനാണ്. സഹോദരന്‍: വിജിത്ത്.

No comments